• കാഞ്ഞിരപ്പള്ളി: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ച കണ്‍വന്‍ഷന്‍ ഹാളിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് രാത്രി 7.30ന് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.വി. മാത്യു നിര്‍വഹിക്കും. വരും വര്‍ഷത്തെ സേവന പദ്ധതിയായ ലയണ്‍സ് സുരക്ഷ 2017ന്റെ ഉദ്ഘാടനം കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ജേക്കബ് ജോബ് ഐപിഎസ് നിര്‍വഹിക്കും.
  • ഇതോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ റെയിന്‍കോട്ടുകളുടെ വിതരണവും നടത്തും. പ്രസിഡന്റ് തോമസ് കുന്നപ്പള്ളി അധ്യക്ഷതവഹിക്കും. സി.വി. മാത്യു, ജേക്കബ് ജോബ് ഐപിഎസ്, ടോമി നീറുവേലില്‍, തോമസ് വേഴാന്പശേരി, ജെ.സി. കാപ്പന്‍, ബിജു വല്യേടത്ത്, ബെന്നി കിണറ്റുകര എന്നിവര്‍ പ്രസംഗിക്കും.
  • പത്രസമ്മേളനത്തില്‍ തോമസ് കുന്നപ്പള്ളി, ടോമി നീറുവേലില്‍, ബിജു വല്യേടത്ത്, തോമസ് വേഴാന്പശേരി, സോജന്‍ ചിലന്പില്‍, ബേബി നരിതൂക്കില്‍, ശ്രീകാന്ത് പങ്ങപ്പാട്ട്, ഡൊമിനിക് ആന്റണി, ടി.എം. ജോണി എന്നിവര്‍ പങ്കെടുത്തു.