മുണ്ടക്കയം:കണ്ണൂര്‍ മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരനെ (53) തലയ്ക്കടി ച്ചു കൊന്നു പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ തള്ളിയ പ്രതിയെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ രാമന്തളി കക്കംപാറയിലെ നടവളത്തില്‍ വിനോദ് ചന്ദ്രന്‍ (37) ആണ് അറസ്റ്റിലായത്.

മുണ്ടക്കയം ടൗണില്‍ കഴിഞ്ഞദിവസം രാത്രി സംശയാസ്പദനിലയില്‍ കണ്ട ചന്ദ്രനെ എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുക യായിരുന്നു.അപരിചിതരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ കസ്റ്റഡിയില്‍ എടുക്ക ണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പരിശോധന നടത്തുന്ന തിനിടെ തിങ്കളാഴ്ച രാത്രി ഒരുമണിയോടെ ബസ്സ്റ്റാന്‍ഡിനുള്ളിലെ വെയ്റ്റിങ് ഷെഡ്ഡി ല്‍ നിന്നാണു പ്രതിയെ കണ്ടെത്തിയത്. മൂന്നു മൊബൈല്‍ ഫോണുകളും 10 ഗ്രാം ക ഞ്ചാവും കണ്ടെടുത്തു.

വിശദമായി ചോദ്യംചെയ്തപ്പോഴാണ് 25നു പുലര്‍ച്ചെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷ നില്‍ ഒരാളെ തലയ്ക്കടിച്ചു കൊന്നതായി വിനോദ് പറഞ്ഞത്. പിന്തുടര്‍ന്നു വന്നതി നാലാണു കൊലപ്പെടുത്തി ട്രാക്കില്‍ തള്ളിയതെന്നു പൊലീസിനോടു വിശദീകരിച്ചു.സംഭവം വിനോദ് ചന്ദ്രനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും കണ്ടു. കൊലപാതകം നടത്തിയശേഷം കാഞ്ഞങ്ങാടിനു ട്രെയിനില്‍ പോയി. കാഞ്ഞങ്ങാട് സ്റ്റേഷനിലിറങ്ങി യെന്നും മറ്റുള്ളവര്‍ മംഗലാപുരത്തേക്കു പോയെന്നുമാണു മൊഴി.

കൊലപാതകത്തിനുശേഷം മറ്റു പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയശേഷമാണു മുണ്ട ക്കയത്തെത്തിയത്. തെറ്റു മനസ്സിലാക്കിയതുകൊണ്ടാണു കൊലപാതക വിവരം പറ യുന്നത്. ശ്രീധരനെ നേരത്തേ അറിയാമെന്നും ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ ചോദ്യം ചെ യ്തപ്പോള്‍ വിനോദ് പറഞ്ഞു.2012ല്‍ പനയങ്ങാടിയില്‍ നടന്ന കവര്‍ച്ചക്കേസിലും വിനോദ് പ്രതിയാണ്. ഭാര്യയ്‌ ക്കൊപ്പം തുലാപ്പള്ളിക്കു സമീപം താമസിക്കുകയായിരുന്ന വിനോദ് ഭാര്യയോടു പിണങ്ങി കഴിയുകയാണ്.

25നു പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ ട്രാക്കിലാണു ഹോട്ടല്‍ തൊഴി ലാളിയായ ശ്രീധരനെ മരിച്ചനിലയില്‍ കണ്ടത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്ന ധാരണ യില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ട ത്തിന് അയയ്ക്കുകയായിരുന്നു. പൊലീസ് സര്‍ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ള പോ സ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നും തലയ്ക്കടിയേറ്റു മരിച്ചതാ ണെന്നും കണ്ടെത്തിയിരുന്നു.