കണമല : അപകടങ്ങൾക്ക് പരിഹാരമായി നിർമിച്ച ബദൽ പാത അതീവ അപകടകര മാണെന്നറിഞ്ഞ് നേരിൽ കണ്ട് പരിശോധിക്കാൻ ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ഭാരവാഹികളെത്തി. പാത പരിശോധിച്ച് യാത്രക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരശേഖരണം നടത്തിയ സംഘം വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് സമർപ്പി ക്കുമെന്ന് അറിയിച്ചു. അശാസ്ത്രീയമായ അലൈൻമെൻറ്റിൽ നിർമിച്ചതാണ് പാത അപകടകരമായതെന്ന് സംഘം വിലയിരുത്തി.
ഒരുവിധത്തിലും പാത സഞ്ചാരയോഗ്യമല്ലെന്നാണ് പരിശോധനയിലുടനീളം ബോധ്യമാ യതെന്ന് സംഘം പറഞ്ഞു റോഡിൻറ്റെ തുടക്കത്തിൽ തന്നെ അലൈൻമെൻറ്റ് ചെയ്തി രിക്കുന്നത് വിപരീതദിശയിലാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.11ന് സംഘട നയുടെ ജില്ലാ സമ്മേളനത്തിൻറ്റെ ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രിക്ക് പാതയിലെ അപ കടസാധ്യതകളും പരിഹരിക്കാനുളള മാർഗങ്ങളും ഉൾപ്പടെയുളള റിപ്പോർട്ടാണ് സമ ർപ്പിക്കുക. ആറ് മാസം മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത പാതയാണ് എരുത്വാപ്പുഴ- കീരിത്തോട് റോഡ്. ആറര കോടി രൂപ ചെലവിട്ട് ഈ റോഡ് നിർമിച്ചത് കണമല ഇറക്കത്തിൽ ശബരിമല സീസണുകളിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു.
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളെ ഈ പാതയിലൂടെ കടത്തിവിട്ട് കണമല ഇറക്കത്തിലും ഈ പാതയിലും വൺവേ ട്രാഫിക് ഏർപ്പെടുത്തി സുരക്ഷിതമാക്കാ നാണ് ലക്ഷ്യമിട്ടത്. എന്നാൽ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്ന നിലയിലാണ് ബദൽ പാത നിർമിച്ചതെന്ന് പരാതികൾ  ശക്തമാവുകയായിരുന്നു. നാട്ടുകാരുടെ ഈ പരാതി പോലിസ് ശരിവെച്ചതോടെ കോടികൾ ചെലവിട്ട പാത വെറുതെയായി. പണി തീർ ന്നിട്ടും പാത തുറക്കാൻ പോലിസ് സമ്മതിച്ചില്ല. ഉദ്ഘാടനത്തിന് വന്ന മന്ത്രിയും പാത യുടെ നിർമാണത്തിലെ പിഴവുകൾ കണ്ട് കരാറുകാരനെതിരെ അന്വേഷണത്തിന് നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയിൽ പാത തകർച്ചയുടെ വക്കിലായ തിന് പിന്നാലെയാണ് എഞ്ചിനീയർമാർ ഉൾപ്പെട്ട സംഘം പാതയുടെ അപകടം പഠിക്കാനെത്തിയത്.
ഇത്തവണത്തെ ശബരിമല സീസണിലും പാതയിൽ ഗതാഗതം നിരോധിക്കാനാണ് പോലിസ് തീരുമാനിച്ചിരിക്കുന്നത്. ലെൻസ്ഫെഡ് പൊൻകുന്നം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതിയംഗം ആർ എസ് അനിൽ കുമാർ, ഏരിയ പ്രസിഡ ൻറ്റ് അനിൽ കെ മാത്യു, സെക്കട്ടറി ശ്രീകാന്ത് എസ് ബാബു, ജില്ലാ കമ്മറ്റിയംഗം ജയേഷ് കുമാർ, സുനിൽ ജാഫർ, സി എസ് ബിനോജ്, അൻസാരി, അഫ്സൽ, ജോജു, എബി എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.