സൂപ്പർഹിറ്റ് ചിത്രമായ കബാലിയ് ക്കു ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന പുതിയ ചിത്രമായ കാലയുടെ ചിത്രീക രണം മുംബൈയില്‍ ആരംഭിച്ചു. സിനിമയിലെ രജനിയുടെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന ലൊക്കേഷൻ ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.Rajini_kala02
കബാലിയിലെപ്പോലെ കാലയിലും അധോലോക നായകനായാണ് ഇത്തവണയും രജനി എത്തുന്നത്. മുംബൈയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. സിനിമ ഹാജി മസ്താന്‍റെ ജീവിതം അടിസ്ഥാനമാക്കിയാണെന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും അണിയറപ്രവർത്തകർ അത് നിഷേധിച്ചിരുന്നു. Rajini_kala03 (1)ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് രജനിയുടെ നായികയെന്നാണ് റിപ്പോർട്ട്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ, സയാജി ഷിന്‍ഡെ, പങ്കജ് ത്രിപാഠി, മേജര്‍ ബിക്രംജീത്, അരുള്‍ദോസ്, ആകാശ്, വത്തിക്കുച്ചി ദിലീപന്‍, മണികണ്ഠന്‍, അരുന്ധതി, സാക്ഷി അഗര്‍വാള്‍, പെരുമാള്‍, സുകന്യ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് ചിത്രം നിർമിക്കുന്നത്