എരുമേലി : കഞ്ചാവ് വില്‍പന നടത്തിയ മൂന്ന് പേരെ എക്‌സൈസ് പിടികൂടി അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 45 പൊതികളിലെ കഞ്ചാവും വില്‍പനക്കുപയോഗിച്ച ബൈക്കും പിടികൂടി. കോരുത്തോട് ചൂരപ്പറമ്പില്‍ ജെയിംസ് ജോസഫ് (53), കൊല്ലംകു ന്നേല്‍ ജെബിന്‍ കെ ഫ്രാന്‍സിസ് (25), കുഴിമാവ് പടിഞ്ഞാറെമുറിയില്‍ അജീഷ് മോന്‍ (25), എന്നിവരാണ് അറസ്റ്റിലായത്. 
പ്രതികളെ രണ്ട് ആഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കോരുത്തോട്, കുഴിമാ വ് പരിസര പ്രദേശങ്ങളിലാണ് ഇവര്‍ കഞ്ചാവ് വീല്‍പ്പന നടത്തി വന്നിരുന്നത്. വിദ്യാ ര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇവര്‍ വില്‍പന നടത്തിയി രുന്നതെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ എക്‌സൈസ് എരുമേലി റേഞ്ച് ഇന്‍സ്‌പെ ക്ടര്‍ ജെ എസ് ബിനു പറഞ്ഞു. 
റെയ്ഡില്‍ അസി.ഇന്‍സ്‌പെക്ടര്‍ മധു, അജിത് കുമാര്‍, പ്രിവന്റ്റിവ് ഓഫിസര്‍ ബനി യാം, സിവില്‍ ഓഫിസര്‍മാരായ സുനില്‍, റെജി കൃഷ്ണന്‍, തോമസ്, ഷിനോ, അഭിലാ ഷ്, ഷഫീഖ്, റോയി വര്‍ഗീസ്, ഹാലെറ്റ്, നസീബ് തുടങ്ങിയവര്‍ പങ്കെടുത്തു.