പാമ്പാടി :മറ്റക്കര ഭാഗത്ത് ആള്‍പാര്‍പ്പിലാത്ത തോട്ടുതീരത്തിനു സ മീപം സ്‌കൂ ള്‍കുട്ടികളെ കഞ്ചാവ് ഉപയോഗ പരിശീലന കേന്ദ്രം പാമ്പാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.പി.അനൂപിന്റെ നേതൃ ത്വത്തില്‍ റെയ്ഡു ചെയ്തു.അമയന്നൂര്‍ ഇലയ്ക്കാട് മനോജ് മകന്‍ ചെങ്കിരി എന്നു വിളിക്കുന്ന കിരണ്‍ (20) അയര്‍ക്കുന്നം വലിയ മുരിങ്ങയില്‍ ജോസ് മകന്‍ ജ്യോതിഷ് (20) എന്നിവരെ ബൈക്കു സഹിതം അറസ്റ്റു ചെയ്തു.ഇവര്‍ 2 വര്‍ഷക്കാലമായി കഞ്ചാവിന് അടികളാണ് ഇവര്‍.

ചില പ്രത്യേക സംഘങ്ങളുടെ നിര്‍ദ്ദേശത്തില്‍ 10, +2 അവസാന വര്‍ഷ വിദ്യാത്ഥികളെ തിരഞ്ഞു പിടിച്ച് കഞ്ചാവ് വലിപ്പിക്കുന്നത് പഠിപ്പിക്കും ആദ്യം ചെറു പൊതികള്‍ സൗജന്യം മായി നല്‍കും രണ്ടാം ഘട്ടത്തിന്‍ കുട്ടികള്‍ തന്നെ അത്യാവശ്യക്കാരാകുമ്പോള്‍ ഇരട്ടി വിലയ്ക്ക് നല്‍കും. അതിനുള്ള പണം കണ്ടെത്തുന്നതിന് കാറ്ററിങ് പരിപാടി, വീട് മാറുന്നതിന് സഹായിക്കുക തുടങ്ങിയ കുറച്ചു സമയത്ത് കൂടുതല്‍ പണം എന്ന ആശയം ‘ പഠിപ്പിക്കും എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഹുക്കാകുപ്പികള്‍ തോട്ടില്‍ എറിഞ്ഞിട്ട് കണ്ടാലറിയാന്ന 4 കുട്ടികള്‍ ഓടി മറഞ്ഞു.

ഇവര്‍ക്ക് സഹായീ നല്‍കിയവരെപ്പറ്റി കൂടുതല്‍ അന്വേക്ഷണം ആരംഭിച്ചു.റെയ്ഡില്‍ സി ഇ ഒ മാരായ മാമ്മന്‍ ശാമുവേല്‍, അഭിലാഷ് ,വിനോദ് ,അരുണ്‍, പി ഓ മാരായ ബിജു ജേക്കബ്, രമേശ്‌ ൈഡ്രവര്‍ റോഷി എന്നിവര്‍ പങ്കെടുത്തു.