വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ തമിഴ്നാട് വത്തലഗുണ്ട് പോളി ടെക്നിക്കിലെ വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മധുര രായപുരം എം. ജീവ(19) ,കൊല്ലം കൊട്ടാരക്കര നെരവത്തൂർ തേവർപുരം പുന്നവിള താഴത്ത് വീട്ടിൽ സന്തോഷിന്റെ മകൻ അനന്ദു (18) എന്നിവരാണ് പിടിയിലായത്. ജീവയെ പുലർച്ചെ 5.15നാണ് ബസ് സ്റ്റാൻഡിൽ നിന്നും അറസ്റ്റ് ചെയ്തത്.
ജീവയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അനന്ദു കഞ്ചാവുമായി വരുന്നെന്ന് വിവരം ലഭിക്കുകയും രാവിലെ 10 മണിയോടെ അറസ്റ്റ ചെയ്യുകയുമായിരുന്നു.ജീവയുടെ പക്ക ൽ നിന്നും 200 ഗ്രാമും അനന്ദുവിന്റെ പക്കൽനിന്നും 300 ഗ്രാം കഞ്ചാവും കണ്ടെടു ത്തു.
എക്സൈസ് ഇൻസ്പെകട്ർ കെ.ഡി സതീശൻ, മുഹമ്മദ് ഹനീഫ, സഹീർ ദീബു ബാലകൃഷ്ണൻ , നിമേഷ്,അജിമോൻ, റി