പൊന്‍കുന്നം:തെക്കന്‍ കേരളത്തിലെ പ്രധാന കഞ്ചാവ് കടത്തുകാരിലൊരാളായ കട്ടപ്പന നെടുമ്പ്രത്ത് ടോമി അല്കസിനെ( 49) എക്‌സൈസ് അറസ്റ്റ് ചെയ്തു. അച്ചായന്‍, കൗസല്ല്യ ടോമി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇയാള്‍ തെക്കന്‍ കേരളത്തിലെ മയക്കുമരുന്നു കടത്തിലെ പ്രധാനിയാണെന്ന് എക്‌സൈസ് സി.ഐ. ഒ.പ്രസാദ് അറിയിച്ചു. ഇയാള്‍ മുമ്പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

2016 ഫെബ്രുവരിയില്‍ കട്ടപ്പന സ്വദേശി ജിത്തു തോമസിനെ രണ്ടു കിലോഗ്രാം കഞ്ചാവുമായി പൊന്‍കുന്നം എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴി പ്രകാരം കൂട്ടു പ്രതികളായി ചേര്‍ത്തല ചക്കനാട് കിഴക്കേ കൊല്ലംപറമ്പില്‍ സുനില്‍ (ടിപ്പര്‍ സുനി), കണിച്ചുകുളങ്ങര കളിയനാട്ട് അര്‍ജുന്‍(അമ്പാടി-24) എന്നിവര്‍ക്കെ തിരെയും പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ കേസ് രജിസ്റ്റര്‍ ചെയ് തു. എന്നാല്‍ കേസില്‍ പിടികൊടുക്കാതെ ഒളിവില്‍ പോയ സുനിലിനെയും ,അര്‍ജു നെയും അടുത്തിടെ മാരാരിക്കുളം പൊലീസ് ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്തു.

റിമാന്‍ഡിലായ ഇവരെ പൊന്‍കുന്നം എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ടോമിയുടെ പങ്ക് വ്യക്തമായതെന്നും, ടോമിയാണ് ഇവര്‍ക് കെല്ലാം വില്‍പ്പനയ്ക്കായി കഞ്ചാവ് വിതരണം ചെയ്യുന്നതെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. st.joseph pubic school
എക്‌സൈസ് സി.ഐ.ഒ പ്രസാദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ജി.ഏബ്രഹാം, പ്രിവന്റീവ് ഓഫിസര്‍ ബിനോയ്.കെ.മാത്യു, സിവില്‍ എക്‌സൈസ് സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എ.നവാസ്, വി.ആര്‍.വിനോദ്, വി.എസ്.ശ്രീലേഷ്, ഹരികൃഷ്ണന്‍, പി.ആര്‍.രതീഷ്, റോയി വര്‍ഗീസ്, ഒ.എ.ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് ടോമിയെ കട്ടപ്പനയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തൊടുപുഴ കോടതയില്‍ ഹാജരാക്കിയ ടോമിയെ റിമാന്‍ഡ് ചെയ്തു. splash 1