എരുമേലി : കഞ്ചാവുകേസില്‍ രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങു കയും, പോലീസിനെ മര്‍ദ്ദിച്ച കേസിലും, സ്ത്രീ പീഡനകേസിലും ജാമ്യത്തില്‍ ഇറങ്ങു കയും ചെയ്ത രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍. മലപ്പുറം സ്വദേശികളായ ഇടപ്പാ ള്‍ ചെറുപറമ്പില്‍ കരിമ്പുലി എന്നു വിളിക്കപ്പെടുന്ന വിജയന്‍ (52), നാലകത്ത് മുഹ മ്മദ് റഫീക്ക് (42) എന്നിവരാണ് എരുമേലിക്കടുത്ത് മുക്കടയില്‍ കഞ്ചാവു വില്‍ക്കാ നായി വരുന്നതിനിടെ കാത്തുനിന്ന പോലീസ് സംഘത്തിന്റെ വലയിലായത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ മുക്കട ഇഎംസ് കോളനി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡില്‍വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്നും ഒരു കിലോ 200 ഗ്രാം ഉ ണക്കിയെടുത്ത കഞ്ചാവ് കണ്ടെടുത്തു. ദീര്‍ഘദൂര ബസില്‍ യാത്രചെയ്ത് സ്യൂട്ട്‌കേസി നുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വച്ച് മുക്കടയിലെ പതിവ് ഇടപാടുകാരനായ മുത്തുസ്വാ മി എന്നയാള്‍ക്കാണ് ഇവര്‍ വില്‍ക്കാനായി എത്തിയതെന്ന് പറയുന്നു. കഞ്ചാവ് കൈ മാറാനായ വെയ്റ്റിംഗ് ഷെഡില്‍ നില്‍ക്കുമ്പോഴാണ് മഫ്തി വേഷത്തില്‍ കാത്തിരുന്ന ഷാഡോ പോലീസ് ഇവരെ പുടികൂടിയത്. 

ഇതേ തുടര്‍ന്നാണ് മണിമല എരുമേലി സ്റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോ ടെ മണിമല സി.ഐ. ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സം ഘം കാത്തുനിന്നത്. പ്രതികള്‍ മുമ്പും എരുമേലി പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുള്ളവരാണെന്ന് പോലീസ് പറയുന്നു. എരുമേലി മുക്കട, കറിക്കാട്ടൂര്‍, കൂവപ്പള്ളി, പട്ടിമറ്റം, ഇടക്കുന്നം, മുണ്ടക്കയം മേഖലകള്‍ കേന്ദ്രീകരിച്ച് വിവിധ സംഘങ്ങള്‍ കഞ്ചാവ് വില്‍പ്പനയും വിതരണം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസങ്ങള്‍ക്കിടെ ഒരു ഡസനോളം ചെക്കുകളാണ് പോലീസ് പിടികൂടി കേസ് രജിസ്‌ററര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയോളം കഞ്ചാവ് വില്‍പ്പനം പോലീസിന്റെ പിടിയി ലാകാതെ നടക്കുന്നുണ്ട് എന്നാണ് സ്ഥിതീകരമം. അറസ്റ്റിലായ പ്രതികളെ ഇന്ന് കോട തിയില്‍ ഹാജരാക്കും. പ്രതികളെ പിടികൂടുന്നതിന് മണിമല എസ്.ഐ പി.എസ്. വിനോദ്, എരുമേലി എസ്‌ഐ ജെര്‍ലില്‍ വി.സ്‌കറിയ ഷാഡോ എസ്‌ഐ പി.വി. വര്‍ഗീസ്, എസ് ഐ ഫ്രാസീസ്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സുബിന്‍ അഭാലാഷ്, രമേഷ്, ചാക്കോ, മുഹമ്മദ് ഭൂട്ടോ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.