കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജിലെ 1984-86 വര്‍ഷത്തെ പ്രീഡിഗ്രി വിദ്യാര്‍ഥികളുടെ 31 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പഠിച്ചിരുന്ന കോളജി ല്‍ തന്നെയുള്ള ഒത്തുചേരല്‍ പുതിയ അനുഭവമായി. ഒന്നിച്ചു പഠിച്ചിരുന്ന സഹപാഠി കള്‍ പലരും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ പരസ്പരം മനസിലാക്കുവാനോ പേരുക ള്‍ മുഴുവനായി ഓര്‍മിക്കുവാനോ സാധിക്കാതെ വിഷമിച്ചപ്പോള്‍ ആ ക്ലാസില്‍ തന്നെ പഠിച്ചിരുന്ന അന്ധനായ ദേശീയ ചെസ് ചാന്പ്യന്‍കൂടിയായ അബ്ദുള്‍ സമദിന് സഹ പാഠികളുടെ കൈപിടിച്ച് സംസാരിച്ച് ശബ്ദം കേട്ട് പേരു സഹിതം തിരിച്ചറിഞ്ഞ സന്ദ ര്‍ഭം എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു. അന്പൂരിയില്‍ 2001 ല്‍ നടന്ന ഉരുള്‍പൊട്ടലില്‍ കുടുംബം മുഴുവനായി ദാരുണമായി മരണപ്പെട്ട ചുഴികുന്നേല്‍ ജോര്‍ജ് തോമസിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങ ളെയും യോഗം അനുസ്മരിച്ചു. ഈ കാലയളവില്‍ മരണപ്പെട്ട അധ്യാപകരെയും യോ ഗത്തില്‍ പ്രത്യേകം അനുസ്മരണം നടത്തി. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ വിദ്യാര്‍ഥി സമ്മേളനം പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് ഇലഞ്ഞിപ്പുറം ഉദ്ഘാടനം ചെയ്തു.പൂര്‍വ വിദ്യാര്‍ഥികളുടെ മാതൃകലാലയത്തോടുള്ള സ്‌നേഹം കോളജിന്റെ പ്രവര്‍ ത്തനത്തിന് താങ്ങും തണലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജില്‍ നിന്നു വിര മിച്ച പ്രഫ.കെ.എ. ജോണ്‍, പ്രഫ. ഷാജന്‍ സെബാസ്റ്റ്യന്‍ എന്നിവരെ പൂര്‍വ വിദ്യാര്‍ഥി കളായ സക്കീര്‍ ഹുസൈന്‍, മെറിറ്റ് പ്രകാശ് തോണിക്കുഴി എന്നിവര്‍ പൊന്നാടയണി യിച്ച് ആദരിച്ചു. ഗുരുവിനെക്കാള്‍ ഉയര്‍ച്ചയുടെ പടവുകളില്‍ എത്തിയ ശിഷ്യഗണ ത്തെ കാണുവാനും അവരുടെ ആദരവ് ഏറ്റു വാങ്ങുവാനുമുള്ള അവസരം ലഭിക്കു കയെന്നത് അധ്യാപകവൃത്തിയുടെ ഏറ്റവും മഹത് സ്മരണയാണെന്ന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.സമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥി  സംഘടനയായ ഫോസയുടെ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സെക്രട്ടറി എന്‍.ജെ. കുര്യന്‍, നിര്‍മല ഷാജി ചീരന്‍ചിറ, കെ.ആര്‍. ഷാജി കുളത്തിനകത്ത്, ജോര്‍ജ് മടുക്കക്കുഴി, സജി ഇടത്തിനകം, ഷേര്‍ളി രാജന്‍, ഷാജി ജോസ്, മോഹന്‍ലാല്‍, ജോര്‍ജ് അറയ്ക്കപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു ദിവസം പൂര്‍ണമായി പഴയ ക്ലാസ് റൂമിലും കാന്പസിലും ചെലവഴിച്ച സഹപാഠികള്‍ വര്‍ഷത്തിലൊരിക്കല്‍ വീണ്ടും ഒത്തുചേരുവാനുള്ള ആഹ്വാന വുമായാണ് പിരിഞ്ഞത്. സമൃദ്ധമായ ഓണസദ്യയും സംഗമത്തിന് മാറ്റുകൂട്ടി.

സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം ഇരു വൃക്കകളും തകരാറി ലായി വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് തയാറെടുത്തിരിക്കുന്ന സഹപാഠി മുണ്ടക്കയം തേക്കിലക്കാട്ടില്‍ മധുവിന്റെ ഭാര്യ ലതയുടെ ചികിത്സാ സഹായത്തിനായി സഹ പാഠികള്‍ സമാഹരിച്ച ചികിത്സാ സഹായനിധി ജനറല്‍ കണ്‍വീനര്‍ ജോജി വാളി പ്ലാക്കല്‍ കൈമാറി.