എം. ഇ. എസ്. പബ്ലിക് സ്‌കൂളില്‍ ഓണോത്സവം 2017 ആഘോഷിച്ചു. അത്തപൂക്ക ളം, ഓണപ്പാട്ട്, പുലികളി, വടംവലി , മാവേലി, വാമനന്‍, മലയാളി മങ്ക, മലയാളി ശ്രീമാന്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു. ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടി കള്‍ അവസാനിച്ചു.

ഹോളി ഏയ്ഞ്ചൽസ്

കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിൽ വിപുലമായ പരിവാടികളോടെ ഓണം ആഘോഷിച്ചു. പൂക്കളം, കസേരകളി, ഓണപ്പാട്ട്, പായസ വിതരണം എന്നിവ കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി വളയം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഫിലിപ്പ് ഡേവിഡ്, ജുബിൻ തോമസ് എന്നിവർ സന്ദേശം നൽകി.

്കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍

മുണ്ടക്കയം ഈസ്റ്റ ്കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ പബ്ലിക് സകൂള്‍ & ജൂനിയ ര്‍ കാളേജില്‍ വമ്പിച്ച രീതിയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സ്‌കൂള്‍ ഡയറക്ടര്‍ ജോസഫ്എം കള്ളിവയലില്‍ അധ്യക്ഷത വഹിച്ച യോഗത്തിന്പ്രി ന്‍സിപ്പല്‍ നിഷാ വര്‍ഗ്ഗീസ്‌ പിറ്റിഎ പ്രസിഡന്റ്അ ലക്‌സ്‌ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു

തുടര്‍ന്ന്‌ വിവിധ മത്സരങ്ങളും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. ആ ണ്‍കുട്ടികള്‍ അണിനിരന്ന തിരുവാതിര വിവിധ നാടന്‍കലാരൂപങ്ങള്‍ എന്നിവയും ആ ഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

കൂട്ടിക്കല്‍: കെ.എം.ജെ.പബ്ലിക് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കി. പി.ടി.എ.പ്രസിഡന്റ് ഡെന്നീഷ് കുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഷാന്‍ പി.ഖാദര്‍, വിനോദ് ജോസഫ്, കെ.എല്‍.ജെയിംസ് ,പ്രിന്‍സിപ്പല്‍ ഷീബാആബി, നൗഷാദ് വെംബ്ലി, അന്‍സര്‍ ഖരീം,തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ മല്‍സരങ്ങളും പായസ വിതരണവും നടന്നു.

കൊക്കയാര്‍: കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം വെളളിയാഴ്ച നടക്കും.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഓണ സദ്യ എന്നിവ നടക്കും. നൗഷാദ് വെംബ്ലി, ഡെന്നീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.