മുക്കൂട്ടുതറ :കൊല്ലമുള മരിയ ഗൊരേത്തി എസ്.എം.വൈ.എമ്മിന്‍റെ  ആഭിമുഖ്യത്തി ല്‍ ഓണക്കൂട്ടം 2017 നടത്തപ്പെട്ടു. സമാപന സമ്മേളനത്തില്‍ ഇടവക വികാരി ഫാ.ജോ ണ്‍ വെട്ടുവയലില്‍ അധ്യക്ഷനായിരുന്നു . എരുമേലി ഫൊറോന എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ.ബ്രൈറ്റ് മാത്തന്‍കുന്നേല്‍  ഓണസന്ദേശവും  മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി .

അസി.വികാരി ഫാ.എബി വാണിയപ്പുരയ്ക്കല്‍, ജോസി മണ്ണനാക്കുന്നേല്‍, ജൂലി മറ്റപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണത്തിനോട് അനുബന്ധിച്ച് നാട്ടിലെ ഏതാനും പാവപെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്‌ വിതരണവും നടത്തപെട്ടു.