മുക്കൂട്ടുതറ : സ്കൂൾ മുറ്റത്തെ ഏത്തവാഴകൾ കുലച്ച് പാകമായപ്പോൾ ഓണമെത്തി യത് ഉപ്പേരിയാക്കി ആഘോഷിച്ചതിൻറ്റെ ത്രില്ലിലാണ് വെച്ചൂച്ചിറ സിഎംഎസ് എൽ പി സ്കൂളിലെ കുട്ടികൾ. തുമരംപാറ ഗവ. എൽ പി സ്കൂളിൽ ഏത്തവാഴ മാത്രമല്ല ഞാലിപ്പൂവനും പാളയംകോടനുമൊക്കെ കുട്ടികൾ വിളവെടുത്തു. ഓണത്തിന് അവ ധിക്കാലമായതിനാൽ അത്തം തുടങ്ങിയപ്പോഴേ സ്കൂളുകളിലെല്ലാം ആഘോഷ ങ്ങളി ലായി.

പതിവിന് വ്യത്യസ്തമായി സ്കൂളുകളിലെല്ലാം അത്യാവശ്യം പച്ചക്കറികളും മറ്റും ജൈവകൃഷിയായി ഉളളതിനാൽ പുറത്തുനിന്നും കുറച്ചു സാധനങ്ങൾ വാങ്ങിയതോ ടെ സദ്യകൾ വിഭവ സമൃദ്ധമാവുകയായിരുന്നു. കൊച്ചു വാമനനും മാവേലിയും പൂ ക്കളങ്ങളുമൊക്കെ നിറഞ്ഞ ആഘോഷങ്ങൾ സദ്യയോടെയാണ് അവസാനിച്ചത്. നാടി ൻറ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സദ്യയുടെ വിഭവങ്ങൾ രക്ഷാകർത്താക്കൾ തയ്യാ റാക്കി എത്തിച്ച് തിരുവോണ സദ്യ ഒരുക്കാനാണ് വെച്ചൂച്ചിറ സിഎംഎസ് സ്കൂൾ ഒരുങ്ങുന്നത്.

കണമല സാന്തോമിലും ഉമ്മിക്കുപ്പ സെൻറ്റ് മേരീസിലും എരുമേലി സെൻറ്റ് തോമസി ലും മുട്ടപ്പളളി, പനയ്ക്കവയൽ ഗവ. എൽ പി സ്കൂളുകളിലും കനകപ്പലം എം.ടി.എ. ച്ച്എസിലും ഓണാഘോഷങ്ങളിൽ നിറഞ്ഞത് കുട്ടികളുടെ വിവിധയിനം കലാപ്രകടന ങ്ങളായിരുന്നു. വാവർ സ്മാരക സ്കൂളിൽ സദ്യയോടെ സമാപിച്ച ആഘോഷങ്ങൾ ക്കൊപ്പം പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു.