കാഞ്ഞിരപ്പള്ളി ആനിത്തോട്ടം കന്നുപറമ്പില്‍ സാലിയെ(48)യാണ് ഓട്ടോക്കുള്ളില്‍ മ രിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയഘാതമാകാം മരണ കാരണം എന്നാണ് പ്രാഥ മിക നിഗമനം.ആനക്കല്ല് തടിമില്ലിന് സമീപം രാവിലെ ഏഴു മണിയോടെ പ്രദേശവാ സികളാണ് മൃതദേഹം കണ്ടത്.ഇവര്‍ പോലീസിനെ വിളിച്ചതനുസരിച്ച് കാഞ്ഞിരപ്പ ള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മൂന്നരയോടെ കാഞ്ഞിരപ്പള്ളി കെ.എം.എ ഹാളി ന് സമീപമുള്ള ജ്യേഷ്ഠ സഹോദരന്‍ ബഷീറിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെ ക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ കാഞ്ഞിരപ്പള്ളി നൈനാര്‍ പളളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ സീനത്ത് മക്കള്‍: ഷെബിന്‍, സുഹൈല്‍