പൊന്‍കുന്നം: ദേശീയപാതയില്‍ പൊന്‍കുന്നം ചേപ്പുംപാറ വളവി ല്‍ കെ.എസ്.ആര്‍.ടി.സി.ബസിനു പിന്നിലേക്ക് കാറിടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം.
ചേപ്പുംപാറ വളവില്‍ സ്ഥിതി ചെയ്യുന്ന ഗ്യാസ് ഗോഡൗണിലേക്കു കയറുവാന്‍ തിരിഞ്ഞ വാഹനം സ്പീഡ് കുറച്ചപ്പോള്‍ തൊട്ടുപിറ കെ വന്നിരുന്ന ഓട്ടോ റിക്ഷ സഡന്‍ ബ്രേക്ക് ഇട്ടു. ഓട്ടോയില്‍ ഇടി ക്കാതിരിക്കുവാന്‍ തൊട്ടു പിറകെ വന്നിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സഡന്‍ ബ്രേക്ക് ഇട്ടു. അതോടെ ബസ്സിന്റെ തൊട്ടു പിറകില്‍ വരികയായിരുന്ന കാര്‍ ബ്രേക്ക് ചെയ്യുവാന്‍ താമസിച്ചതിനാല്‍ ബസ്സിന്റെ പിറകിലേക്ക് ഇടിച്ചു കയറുകയാരുന്നു.