പൊന്‍കുന്നത്ത് ഓട്ടത്തിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗത്ത് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പൊലീസും ചേര്‍ന്ന് വെ ള്ളമൊഴിച്ചാണ് തീയണച്ചത്. ഉടന്‍ തന്നെ ട്രാഫിക് ജംക്ഷനില്‍ നിര്‍ത്തി ബസിലെ യാത്ര ക്കാരെ പുറത്തിറക്കുകയും ചെയ്തു.
ബുധനാഴ്ച്ച വൈകിട്ട് 5.45ന് പൊന്‍കുന്നം ടൗണില്‍ ദേശീയപാതയില്‍ ട്രാഫിക് ഐല ന്റിനു സമീപം ബസ് സിഗ്‌നല്‍ കാത്തു കിടക്കുമ്പോഴാണ് മുന്‍ ടയറുകളുടെ ഭാഗത്ത് തീയും പുകയും ഉയര്‍ന്നത്. കോട്ടയത്തു നിന്ന് കുമളി വഴി കമ്പംമെട്ടിനു പോകുകയാ യിരുന്ന ബസിലാണ് തീയും പുകയും ഉയര്‍ന്നത്. 
ടൗണിലെ ഓട്ടോക്കാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ തീ കെടുത്തി. കാഞ്ഞിരപ്പള്ളി യില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റും എത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ കുറച്ചു നേരം ഗതാഗതം തടസപ്പെട്ടു. ഗ്രീസ് ഉരുകി സ്റ്റീല്‍ ബെയറിംഗുകള്‍ തേഞ്ഞു ചൂടായി തീപ്പൊരി ചിതറി തീ പടര്‍ന്നതായാണ് സംശയിക്കുന്നത്.