മുക്കൂട്ടുതറ :  ഒളിച്ചിരുന്ന് ജനാലയിലൂടെ കിടപ്പുമുറിയിലേക്ക് നോക്കിക്കൊണ്ടിരുന്ന യുവാവിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയ പ്പോഴേക്കും യുവാവ് സ്ഥലം വിട്ടിരുന്നു. എന്നാൽ ഓട്ടത്തിൻറ്റെ തത്രപ്പാടിനിടെ സ്വ ന്തം ബൈക്കെടുക്കാൻ യുവാവിന് കഴിഞ്ഞില്ല. തെളിവായി മാറിയ ബൈക്കിലൂടെ യുവാവ് പോലിസ് പിടിയിലായി.
കഴിഞ്ഞ ദിവസം രാത്രിയിൽ ശബരിമല പാതയിലാണ് സംഭവം. ഒളിഞ്ഞുനോട്ടത്തിന് മുമ്പ് വീടിന് സമീപത്ത് വഴിയിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം ബൈക്ക് തിരികെയെ ടുക്കാനാകാതെയാണ് യുവാവ് ഓടി രക്ഷപെട്ടത്. വീട്ടുകാർ വിവരമറിയിച്ച് പോലി സെത്തിയതോടെ  തെളിവായി കിട്ടിയ ബൈക്ക്  ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടു പോ യി. തുടർന്ന് നേരം വെളുക്കുംമുമ്പെ ബൈക്കുടമയായ യുവാവിനെയും കസ്റ്റഡിയിലെ ടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മദ്യലഹരിയിൽ സംഭവിച്ചതാണെന്നും മേലി ൽ ആവർത്തിക്കില്ലെന്നും യുവാവ് കാലുപിടിച്ച് കരഞ്ഞ് പോലിസിനോടു പറഞ്ഞു.
കേസെടുത്ത് ജാമ്യത്തിൽ വിട്ട യുവാവിനോട് നല്ല ശീലം കൈവരാൻ ഇനി ദിവസങ്ങ ളോളം സ്റ്റേഷനിലെത്തി ഒപ്പ് വെയ്ക്കണമെന്ന് പോലിസ് നിർദേശിച്ചിട്ടുണ്ട്. ഇത് ലം ഘിച്ചാൽ സ്റ്റേഷൻ ജാമ്യം റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.