എരുമേലി : പഞ്ചായത്തിൻറ്റെ തെരുവ് വിളക്കുകൾ കഴിഞ്ഞ ഒരു മാസക്കാലമായി പകൽ ഓഫ് ആകാതെ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.  എരുമേലി റ്റി ബി റോഡിൽ നിന്നും ആമക്കുന്ന് ഭാഗത്തേക്കുളള റോഡിലെ വഴി വിളക്കുകളാണ് പകൽ ഓഫ് ആ കാത്തത്. സെൻസർ സഹായത്തോടെ ഓട്ടോമാറ്റിക് ആയി പ്രകാശിക്കുന്ന വിളക്കുക ളും പകൽ ഓഫ് ആകുന്നില്ല.
ഒരു മാസം മുമ്പ് വിളക്കുകൾ നന്നാക്കുന്നതിൻറ്റെ ഭാഗമായി വൈദ്യുതിലൈനിൽ പ ഞ്ചായത്തിൻറ്റെ കരാറുകാരൻ നടത്തിയ അറ്റകുറ്റപ്പണികളിൽ സംഭവിച്ച അപാകത യാണ് വിളക്കുകൾ ഓഫ് ആകാത്തതിൻറ്റെ കാരണമെന്ന് പറയുന്നു. വൈദ്യുതി പാഴാ കുന്നതിനെതിരെ പരാതികൾ ഉയർന്നതോടെ തകരാറ് പരിഹരിക്കാൻ കെഎസ്ഇബി യുടെ സഹായം തേടി കത്ത് നൽകിയെന്ന് വാർഡംഗം കെ ആർ അജേഷ് പറഞ്ഞു.