എരുമേലി: കഴിഞ്ഞ രാത്രി കൊരട്ടി പാലത്തിനടുത്തു നിന്നും കഞ്ചാവു മായി പിടികൂടിയ പ്രതികളെ എരുമേലി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെ യ്യൽ ആരംഭിച്ച പോലിസ് ഒരു പൊതി കഞ്ചാവിൻറ്റെ വില പ്രതികൾ പറഞ്ഞത് കേട്ട് ഞെട്ടി. സാധാരണക്കാർക്ക് വിൽക്കുന്നത് 500 രൂപക്കാ ണത്രെ. മുന്തിയ ബൈക്കും ഫോണുമൊക്കെയുളള വിദ്യാർത്ഥികൾക്ക് തു ക കൂട്ടി വിൽക്കും.
ഒരു സിഗരറ്റിൽ നിറയ്ക്കാവുന്ന അളവിലാണ് ഒരു പൊതി കഞ്ചാവ് നൽകുന്നത്. വീര്യമേറിയത് മാത്രമാണ് വിൽക്കാനായി വാങ്ങുക. കഴി ഞ്ഞ വർഷം മുമ്പ് വരെ ഒരു പൊതിയുടെ വില150 രൂപയായിരുന്നെന്ന് വിവിധ കേസുകളിൽ പിടിക്കപ്പെട്ടവർ പറഞ്ഞിരുന്നു. മദ്യ വിൽപന കേന്ദ്രങ്ങൾ കുറഞ്ഞതും കഞ്ചാവ് ഉപയോഗിച്ചവരെ പിടികൂടിയാൽ പരിശോധിച്ചറിയാൻ കഴിയാത്തതുമാണ് കഞ്ചാവിന് ആവശ്യക്കാരും വിലയും വർധിക്കുന്നതിലെത്തിയത്.ganchav 1
കഴിഞ്ഞ വർഷം പോലിസിലും എക്സൈസിലുമായി 60 ൽ പരം കഞ്ചാ വ് കേസുകളാണെത്തിയത്. ഇവയിൽ പ്രതികളേറെയും വിദ്യാർത്ഥിക ളും യുവാക്കളുമാണ്. കഴിഞ്ഞയിടെ പ്രൈവറ്റ് ബസ് സ്റ്റാൻറ്റിൽ അപക ടത്തിൽപെട്ട കാറിൻറ്റെ അടിയിൽ നിന്നും നാല് കാലോ കഞ്ചാവാണ് പോലിസ് കണ്ടെടുത്തത്. കോളേജുകളിൽ പതിവായി കഞ്ചാവ് വാങ്ങു ന്നവരുണ്ട്. അമിത വേഗതയിൽ ബൈക്കുകളിൽ ചീറിപ്പാഞ്ഞ ഏതാനും വിദ്യാർത്ഥികളെ കഴിഞ്ഞയിടെ പോലിസ് പിടികൂടിയപ്പോൾ വിദ്യാർ ത്ഥികൾ കഞ്ചാവിൻറ്റെ വീര്യത്തിലായിരുന്നു.
ലഹരിയുടെ വീര്യത്തിൽ വാഹനത്തിന് വേഗത പോരെന്ന മട്ടിലായി രുന്നു ചിലർ. ഒരു വിദ്യാർത്ഥി വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ചത് വീട്ടി ൽ കമ്പ്യൂട്ടറിനുളളിലായിരുന്നു. ചിലർ ലഹരിയുടെ വീര്യം കൂട്ടാൻ കഞ്ചാവ് പുകച്ച് വലിച്ച ശേഷം മധുരം നുണയും. ലഡുവാണ് ഇതിനാ യി വാങ്ങുക. മുക്കൂട്ടുതറ 35 ഭാഗത്ത് സന്ധ്യയാകുമ്പോൾ പതിവായി ലഡു വാങ്ങുന്നവരിൽ ഒരാളെ പിടികൂടിയപ്പോഴാണ് പോലിസ് ഇക്കാ ര്യമറിഞ്ഞത്.
കഴിഞ്ഞയിടെ പകൽ ഉച്ച സമയത്ത് ഒരു യുവാവ് വീടിന് മുകളിലേക്ക് കിണറിൽ നിന്നും വെളളം കോരിയൊഴിക്കുന്നത് കണ്ട് വീട്ടുകാർ ഇറങ്ങി വന്നു കാര്യം തിരക്കിയപ്പോൾ മറുപടി ഞെട്ടിക്കുന്നതായിരുന്നു. വീടിന് തീപിടിച്ചത് കൊണ്ട് വെളളം ഒഴിക്കുവാണെന്ന് പറഞ്ഞ യുവാവിന് കഞ്ചാവ് ലഹരിയിലുണ്ടായ മനോവിഭ്രാന്തിയായിരുന്നു തീ പിടുത്തമായി തോന്നാൻ കാരണമായത്. കഴിഞ്ഞയിടെ എലിവാലിക്കര റോഡിൽ കഞ്ചാവ് ലഹരിയിൽ പൂർണ നഗ്നനായി നിന്ന യുവാവിനെ പോലിസെത്തിയാണ് വീട്ടിലാക്കിയത്.
ലഹരി വാങ്ങാൻ പണത്തിന് വേണ്ടി മോഷണത്തിലേക്ക് തിരിഞ്ഞ സംഭവങ്ങളും അടുത്തയിടെയുണ്ടായി. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് പ്രത്യേക സ്ക്വാഡിന് നേതൃത്വം നൽകുന്ന മണിമല സിഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു. ലഹരി വിരുദ്ധ ക്ലബുകൾ സജീവമാക്കാനായി സ്കൂൾ, കോളേജ് മേധാവികളുടെ യോഗം വിളിച്ചുചേർക്കാനും ആലോചനയുണ്ട്.