കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേ യമാകുന്നു. കൊല്ലംകുളം- ഒന്നാംമൈല്‍ റോഡ് ജനങ്ങള്‍ക്കായി പുതിയ റോഡ് ഒരു ങ്ങുന്നു. നിലവിലുണ്ടായിരുന്ന ഇടതൊണ്ടാണ് വീതി കൂട്ടി നിര്‍മ്മിക്കുന്നത്. 9 അടി വീതിയിലാണ് പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 
വാര്‍ഡില്‍ രണ്ട് വര്‍ഷത്തിനിടെ വീതി കൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ റോഡാണിത്. വാര്‍ഡംഗം സുബിന്‍ സലിംമിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. റോഡ് ആവിശ്യമുള്ളവര്‍ സൗജന്യമായി ബാക്കി സ്ഥലം വിലകൊടുത്തുമാണ് റോഡിനായി കണ്ടെത്തിയത്. 
മുന്‍പ് ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നടക്കുവാന്‍ മാത്രം കഴിഞ്ഞിരുന്ന വഴിയാണ് വീതി കൂട്ടി വാഹനങ്ങള്‍ കടന്നു പോകുന്ന രീതിയില്‍ നിര്‍മ്മിക്കുന്നത്.