കാഞ്ഞിരപ്പള്ളി: എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായ നദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സമു ചിതമായി ആഘോഷിച്ചു. എസ്.വി.ആര്‍ കോളേജ് വാഴൂര്‍ മുന്‍ പ്രൊ ഫസ്സറായിരുന്ന ബാലു ജി വെള്ളിക്കര വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാല്‍വിന്‍ കെ അഗസ്റ്റിന്‍ എസ്.ജെ.യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാരംഗം ഡയറക്ടര്‍ രവീന്ദ്രന്‍ പി.എസ്. വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. സ്‌കൂള്‍ ലീഡര്‍ നിസ്സിന്‍ സൈനുദീന്‍ നിസ്സു എന്നിവര്‍ പ്രസംഗിച്ചു

വായനാദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ച് വീഡിയോ പ്രദര്‍ശന വും ഉണ്ടായിരുന്നു. എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി വിമല പപ്ലി ക്കേഷന്റെ നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനവും സ്‌കൂളില്‍ നടന്നു.