കാഞ്ഞിരപ്പള്ളി: മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി ജലാല്‍ പൂതക്കുഴി റംസാന് ദിന പരി പാടികള്‍ ഉദ്ഘാടനം ചെയ്ത് റംസാന് ദിന സന്ദേശം നല്കി. അദ്ധ്യാപകരും വിദ്യാര് ത്ഥികളും നോമ്പ് അനുഷ്ഠിച്ചുകൊണ്ട് നടത്തിയ റംസാന് ആഘോഷത്തെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് ഇടശ്ശേരി എസ്.ജെ. അഭിനന്ദിച്ചു.
സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജെയിംസ് പി. ജോണ്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. സാല്‍വിന്‍ കെ. അഗസ്റ്റിന് എസ്.ജെ. വിഷിഷ്ടാതിഥിക്കും ഷംസുദിന്, ടെസ്നിമോള് എന്നിവര്‍ക്കും സ്നേഹോപഹാരങ്ങള്‍ നല്കി.സ്കൂള്‍ വൈസ് പ്രിനസിപ്പാള്‍ ഫാ അഗസ്റ്റിന് പീടികമല എസ്.ജെ., പി.റ്റി.എ.വൈസ് പ്രസിഡന്റ് സലിം അജന്ത എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. കുമാരി ആവണി എസ്. മാപ്പിളപ്പാട്ടും, കുമാരി ഫസിയ അന്‍സാരിയുടെ ഖുറാന് പാരായാണവും ഉണ്ടായിരുന്നു. സ്കൂള്‍ വൈസ് ചെയര്മാന് കുമാരി കരോള്‍
ബെന്നി കൃതജ്ഞത അര്‍പ്പിച്ചു.