എരുമേലി : കെ എസ് യു വിന്റ്റെ കൊടിമരം നശിപ്പിച്ചെന്ന പരാതി അന്വേഷി ക്കാന്‍ കോളേജിലെത്തിയ എസ് ഐ യും സംഘവും കാംപസിനടുത്ത് റോഡരികി ലിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്ത് അതുവഴി വന്ന ഒരു പിക്അപ് വാനില്‍ കയ റ്റി . അതുവരെ ഉടമസ്ഥനില്ലാതിരുന്ന ബൈക്കിന് വേണ്ടി പോലിസ് ജീപ്പും പിക് അപ് വാനും തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ നിറഞ്ഞതോടെ പോലി സിന്റ്റെ പണി പാളിയെന്ന് മാത്രമല്ല കയറ്റിയ ബൈക്ക് തിരികെ ഇറക്കേണ്ടിയും വന്നു .
SFI copy
കഴിഞ്ഞ ദിവസം എരുമേലി എംഇഎസ് കോളേജിലാണ് സംഭവം . ഹോളി ആഘോ ഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ . ഇതിനിടെയാണ് കൊടിമരം നശിപ്പിച്ചതിനെ ചൊ ല്ലി സംഘര്‍ഷമുണ്ടായത് . സ്ഥലത്തെത്തിയ എരുമേലി എസ്‌ഐ ജര്‍ലിന്‍ വി സ്‌കറി യയും സംഘവും പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ വഴങ്ങാതെ വന്നതോടെയാണ് ഒരു ബൈക്ക് കസ്റ്റഡിയിലെടുത്ത് പിക്അപ് വാനില്‍ കയറ്റിയത് . മുദ്രാവാക്യങ്ങള്‍ മുഴക്കി എസ്എഫ്‌ഐയുടെ കൊടിയുമായി വാഹനം തടഞ്ഞ വിദ്യാര്‍ത്ഥികള്‍ പോലിസുകാരുമായുണ്ടായ വാക്കേറ്റം സംഘര്‍ഷമായതോടെ ഗതാ ഗതം തടസപ്പെട്ട് റോഡില്‍ ഇരുഭാഗത്തും വാഹനനിര നീണ്ടു .
mes add new
ബൈക്കിന്റ്റെ രേഖകള്‍ കണ്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നി റക്കി ബൈക്ക് കൊണ്ടുപൊയ്‌ക്കൊളളാന്‍ വിദ്യാര്‍ത്ഥികളോട് എസ്‌ഐ  പറഞ്ഞു . എന്നാല്‍ പോലിസ് ഉന്തിതളളി കയറ്റിയ ബൈക്ക് പോലിസ് തന്നെ ഇറക്കി തരണ മെന്നായി വിദ്യാര്‍ത്ഥികള്‍ . രംഗം ശാന്തമാക്കാനായി പോലിസ് തന്നെ ബൈക്ക് ഇറക്കികൊടുത്തു . ഈ സമയം ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പോലിസിനെ കൂകി വിളിക്കുകയും ചെയ്തു .
SFI POLICE 1 copySFI POLICE 1 copy
ഒടുവില്‍ ബൈക്കിന് കണ്ണാടിയില്ലാത്തതിന് നൂറ് രൂപ പെറ്റിയടിച്ച പോലിസ് പിഴ തുക വാങ്ങിയപ്പോള്‍ നല്‍കാന്‍ രശീതിയില്ലാത്തത് വീണ്ടും പ്രശ്‌നമായി . സ്റ്റേഷനില്‍ നിന്നും പെറ്റിരശീതി വരുത്തി നല്‍കികഴിഞ്ഞാണ് പോലിസ് സംഘം മടങ്ങിയത് . ഈ സമയത്തും വിദ്യാര്‍ത്ഥികള്‍ കൂകിവിളിച്ചു.splash 1