പൊന്‍കുന്നം :മതപാഠശാലയിലേക്ക് കുട്ടികളെ വിടാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരെ ക്ഷേത്ര ഉപദേശകസമിതിയംഗ ങ്ങളായി തിരഞ്ഞെടുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ മതപാഠശാലകള്‍ നിര്‍ബന്ധമാണെന്ന് പ്രയാര്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമതപാഠശാലയുടെ സംസ്ഥാന ബാലവിജ്ഞാന കലാമത്സരവും മതപാഠശാല അധ്യാപക പരിഷത്തിന്റെ 38-ാം വാര്‍ഷികവും ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ.എന്‍.ജയരാജ് എം.എല്‍.എ.അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. അധ്യാപക പരിഷത് പ്രസിഡന്റ് വി.കെ.രാജഗോപാല്‍ റാന്നി, പി.എന്‍. ശ്രീധരന്‍പിള്ള, മധു മണിമല, പൊന്നമ്മ പണിക്കര്‍, സെലിം അജന്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്നൂറിലേറെ കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.mery queens may parish hall