പൊ​ന്‍​കു​ന്നം: സി​പി​എം എ​ലി​ക്കു​ളം ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യാ​യി കെ.​സി.​സോ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാ​ഴ്ച മു​മ്പ് ഇ​ള​ങ്ങു​ള​ത്തു ന​ട​ന്ന എ​ലി​ക്കു​ളം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ കെ.​സി.​സോ​ണി സെ​ക്ര​ട്ട​റി​യാ​യു​ള്ള പ​തി​ന​ഞ്ചം​ഗ ക​മ്മി​റ്റി​യെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ഒ​രു വി​ഭാ​ഗം പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ സം​ഘ​ട​നാ വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​ക്കു പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ജി​ല്ലാ​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കു​ക​യും ക​ഴി​ഞ്ഞ് ഒ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ വെ​ച്ച് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍ പ്ര​കാ​രം വീ​ണ്ടും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തേ ക​മ്മി​റ്റി ത​ന്നെ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ളോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​സ്. ഷാ​ജി​യാ​യി​രു​ന്നു ഇ​തു വ​രെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി.

DYFI കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവു മായ സോണി് എലിക്കുളം മേഖലാ സെക്രട്ടറിയായും പ്രവര്‍ത്തി ച്ചു. പാലോറ മാതാ പെയിന്‍ & പാലിയേറ്റിവ് സൊസൈറ്റി ഭരണ സമിതി അംഗവും,എലിക്കുളം അര്‍ബന്‍ കോഓപ്പറേറ്റീവ് സൊ സൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. ഉരുളികുന്നം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബിന്റെ വടംവലി ടീമിലെ അംഗവും, ലൈബ്രറി – സാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തകന്‍ കൂടിയാണ് സോണി.