എരുമേലി : ശബരിമല തീർത്ഥാടന പ്രാധാന്യം മുൻനിർത്തി അനുമതിയായ എരുമേ ലിയിലെ വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നതിന് ബിഷപ്പ് കെ പി യോഹന്നാന് നഷ്ടപരിഹാരംനൽകാനുളള നീക്കം കോഴ ഇടപാടാണെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ്റ് വി മുരളീധരൻ. സർക്കാർ ഭൂമിയായ ചെറുവളളി എസ്റ്റേറ്റ് അനധികൃത മായി കൈവശം വെച്ചിരിക്കുന്ന ബിലീവേഴ് ചർച്ചിനാണ് സംസ്ഥാന സർക്കാർ നഷ്ടപ രിഹാരം നൽകാൻ പോകുന്നത്.
ഇടത്-വലത് കക്ഷികൾ ഇക്കാര്യത്തിൽ നിശബ്ദത അഭിനയിക്കുകയാണ്. ബിജെപി ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചെറു വളളി എസ്റ്റേറ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് കെ പി യോഹന്നാൻറ്റെ കൈവശത്തിൽ നിന്നും എസ്റ്റേറ്റ് പിടിച്ചെടുത്ത് എത്രയും വേഗം വിമാനത്താവളം നിർമിക്കണം.  ഇതിന് ശ്രമിക്കാതെ നഷ്ടപരിഹാരം നൽകുന്നതിലൂടെ കമ്മീഷൻ കൈപ്പറ്റാനുളള ശ്രമമാണ് നടക്കുന്നത്. ആൾദൈവങ്ങൾക്കും ആത്മീയ ഭൂ മാഫിയക്കും എതിരാണെന്ന് പറയുന്ന സിപിഎം എന്തിനാണ് കെ പി യോഹന്നാന് നഷ്ടപരിഹാരം നൽകുന്നതെന്ന് വ്യക്തമാക്കണം.
ഒന്നും രണ്ടുമല്ല അഞ്ച് അന്വേഷണ റിപ്പോർട്ടുകളാണ് എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെ ന്ന് വ്യക്തമാക്കിയിട്ടുളളത്. റവന്യു പ്രിൻസിപ്പൽ സെക്കട്ടറിയായിരുന്ന നിവേദിത പി ഹരൻ, ജസ്റ്റീസ് മനോഹരൻ കമ്മീഷൻ, സജിത് ബാബു കമ്മീഷൻ, സ്പെഷ്യൽ ഓഫി സർ രാജമാണിക്യം, വിജിലൻസ് ഡിവൈഎസ്പി നന്ദനൻ പിളള എന്നിവരാണ് സർ ക്കാർ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ എസ്റ്റേറ്റ് സർക്കാരിൻറ്റേതാണെ ന്ന് വ്യക്തമാക്കിയിട്ടുളളത്.
ഇതെല്ലാം മൂടി വെച്ചിട്ട് കമ്യൂണിസ്റ്റ് സർക്കാർ നഷ്ടപരിഹാരം നൽകുന്നതിലൂടെ ഭൂ മാഫിയക്ക് ഒത്താശ ചെയ്യുകയാണ്. പുറമെ കമ്യൂണിസം പറഞ്ഞ് അകത്ത് ഭൂമാഫി യ യുടെ ദല്ലാളായിരിക്കുകയാണ് സർക്കാർ. ഈ ഇടപാട് നടന്നാൽ വൻ തുകയാണ് കോഴയായി ലഭിക്കുക. മിണ്ടാതിരിക്കുന്നതിന് പ്രതിപക്ഷത്തിനും വിഹിതം കിട്ടും. ഇതിനെതിരെ പ്രതികരിച്ചാൽ അവരെയെല്ലാം വികസന വിരുദ്ധരായി ചിത്രീകരി ക്കും.
എന്തായാലും ബിജെപി ഇത് അനുവദിക്കില്ലെന്നും ബിലീവേഴ്സ് ചർച്ചിനെ പുറത്താ ക്കി എസ്റ്റേറ്റ് പിടിച്ചെടുത്ത് എത്രയും വേഗം പദ്ധതി നടപ്പിലാക്കണമെന്നതാണ് ബിജെ പി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചിട്ടുളളതെന്നും മുരളീധരൻ പറഞ്ഞു. എ സ്റ്റേറ്റ് കവാടമായ മുക്കടയിൽ ബിലീവേഴ്സ് ചർച്ചിനെതിരെ രണ്ട് മാസമായി സത്യാ ഗ്രഹ സമരം നടത്തുന്ന ഭൂസമര മുന്നണി പ്രവർത്തകരെ സത്യാഗ്രഹ പന്തലിലെത്തി മുരളീധരൻ സന്ദർശിച്ചു.
ബിജെപി മധ്യ മേഖലാ പ്രസിഡൻറ്റ് അഡ്വ.നാരായണൻ നമ്പൂതിരി, സംസ്ഥാന കമ്മറ്റി യംഗങ്ങളായ എം ബി രാജഗോപാൽ, എം പി കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്കട്ട റി ലിജിൻ ലാൽ, ജില്ലാ വൈസ് പ്രസിഡൻറ്റുമാരായ പി സുനിൽ കുമാർ, എൻ കെ ശശികുമാർ, കർഷക മോർച്ച സംസ്ഥാന സെക്കട്ടറി ജയപ്രകാശ് വാകത്താനം, കെ ബാലകൃഷ്ണകുറുപ്പ്, രതീഷ് കുമാർ, മോഹൻദാസ് പുതുപ്പളളി, കെ ആർ സോജി എരുമേലി, വി ആർ ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.