എരുമേലി : അൻപത് വർഷത്തെ ഓർമകൾ മേയുന്ന എരുമേലി വാവർ സ്മാരക ഹൈസ്കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാ യി പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. രക്ഷാധികാരിയായി റ്റി പി രാധാകൃഷ്ണൻ നായരെയും പ്രസിഡൻറ്റായി പഞ്ചായത്ത് സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാൻ കെ ആർ അജേഷ്, സെക്കട്ടറിയായി എരുമേ ലി കൃഷിഭവൻ അസി.ഓഫിസർ പി എ നെജി, ട്രഷറർ ആയി ആസാദ് പഴയതാവളം എന്നിവരെയും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ- നിസാർ പനച്ചിയിൽ, ഫാരിസ ജമാൽ, സുശീലൻ ഇടമന (വൈസ് പ്രസിഡൻറ്റുമാർ). കനൂൽ തുമരംപാറ, അൻസൽന ഹബീബ്, പി ആർ കുട്ടപ്പൻ, നസീർ പുത്തൻപുരയ്ക്കൽ (ജോയിൻറ്റ് സെക്കട്ടറിമാർ).
തെരഞ്ഞെടുപ്പ് യോഗം സ്കൂൾ മാനേജർ പി എ ഇർഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി കെ അബ്ദുൽകെരിം, പഞ്ചായ ത്തംഗങ്ങളായ കെ ആർ അജേഷ്, ഫാരിസ ജമാൽ, ബിന്ദു ദേവരാജൻ, മുൻ അധ്യാപകൻ റ്റി പി രാധാകൃഷ്ണൻ നായർ, അബ്ദുൽകെരിം വെട്ടിയാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.