എരുമേലി : മരാമത്തിൻറ്റെ വഴി കാട്ടി ബോർഡുകളല്ലാതെ ഇനി പരസ്യങ്ങളും രാഷ്ട്രീയ ബോർഡുകളും പാടില്ലെന്ന് കാഞ്ഞിരപ്പളളി താലൂക്ക് ലീഗൽ സർവീസസ് അദാലത്ത് കോടതി ഉത്തരവിട്ടു.
ഇക്കാര്യം പ്രദർശിപ്പിച്ച് പ്രത്യേക ബോർഡ് സ്ഥാപിക്കാൻ മരാമത്ത് എരുമേലി അസി.എഞ്ചിനീയർക്ക് കോടതി നിർദേശം നൽകി. മനുഷ്യാവകാശ ജനകീയ സംഘടനാ ഭാരവാഹി എച്ച് അബ്ദുൽ അസീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
മരാമത്ത് അസി.എഞ്ചിനീയർ മീര, മണിമല സിഐ റ്റി ഡി സുനിൽ കുമാർ, പഞ്ചായത്ത് സെക്കട്ടറി പി എ നൗഷാദ് തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്ത് സത്യവാങ്മൂലം സമർപ്പിച്ചു.