എരുമേലിക്കാർക്കിതാ സന്തോഷ വാർത്ത ജല വിതരണ പദ്ധതി റെഡിയാകുന്നു : നവംബർ ഒന്ന് മുതൽ ട്രയൽ റൺ ; 15 ന് ജലവി തരണം തുടങ്ങും
എരുമേലി : ഇത്തവണത്തെ ശബരിമല തീർത്ഥാടനകാലത്ത് 60 കോടിയുടെ പുതിയ പദ്ധതി കമ്മീഷൻ ചെയ്ത് എരുമേലിയിൽ അയ്യപ്പഭക്തർക്ക് ജലവിതരണം നടത്തുമെന്ന അഥോറിറ്റിയുടെ ഉറപ്പ് യാഥാർത്ഥ്യമാക്കാൻ ഉദ്യോഗസ്ഥർ തീവ്രശ്രമത്തിൽ. അടുത്ത മാസം നവംബർ ഒന്ന് മുതൽ ട്രയൽ റൺ നടത്താനും തീർത്ഥാടനകാ ലം തുടങ്ങുന്ന നവംബർ 16 ന് എരുമേലി ടൗണിൽ ജലവിതരണം ആരംഭിക്കാനും അഥോറിറ്റി തീരുമാനിച്ചു. പമ്പ് ഹൗസിൽ കൂടിയ അളവിൽ വൈദ്യുതി കിട്ടാൻ കാലതാമസം നേരിട്ടതാണ് തടസമായി മാറിയിരുന്നത്.
23 ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ പമ്പ് ഹൗസിനടുത്തു ളള 33 കെ വി സബ് സ്റ്റേഷൻറ്റെ നിർമാണവും പൂർത്തിയാകും.  ഈ സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തുന്നതോടെ പമ്പ് ഹൗ സിൻറ്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു. പമ്പ് ഹൗസിൽ നിന്ന് ശുദ്ധീകരണ ശാലയി ലേക്ക് വെളളമെത്തിക്കുന്നതിനും തുടർന്ന് ശുദ്ധീകരിക്കുന്നതിനുമാ യി ഇതോടെ ട്രയൽ റൺ നടത്താനാകും.
ഇത് വിജയകരമാകുന്ന തോടെ വിതരണ ടാങ്കുകളിൽ വെളളമെത്തി ക്കുന്നതിനും വിതരണം നടത്തുന്നതിനുമുളള ട്രയൽ റൺ നടത്തും. നവംബർ 15 മുതൽ എരുമേലി ടൗണിലേക്കുളള ടാങ്കിലൂടെ ജലവി തരണം ആരംഭിക്കും. ടൗണിൽ വെളളമെത്തുന്ന നിലവിലുളള പഴ യ പദ്ധതിയുടെ ടാങ്കിലും പുതിയ പദ്ധതിയിൽ നിന്നാണ് വെളളം നൽകുക. 45 വർഷം പഴക്കമുളള ചെറുകിട പദ്ധതിയിൽ നിന്നാണ് ഇതുവരെ എരുമേലിയിൽ വെളളം നൽകിയിരുന്നത്. പുതിയ പദ്ധ തി തയ്യാറായതോടെ പഴയ ചെറുകിട പദ്ധതി പുതിയ പദ്ധതിയുടെ ഭാഗമായി മാറും.
പഴയ പദ്ധതി മണിമലയാറ്റിലെ കൊരട്ടിയിലാണ് പ്രവർത്തിക്കു ന്നത്. പഴയ പദ്ധതിയിൽ വെളളം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ്മെൻറ്റ് പ്ലാൻറ്റില്ല. പകരം കിണറിൽ ക്ലോറിനേഷനാണ് നടത്തിയിരുന്നത്. പുതിയ പദ്ധതിയിലേക്ക് ഇത് മാറുന്നതോടെ ഈ പോരായ്മ ഇല്ലാ താകും. ദിവസവും നൂറ് ലക്ഷം ലിറ്റർ വെളളം ശുദ്ധീകരിക്കാൻ ശേ ഷിയുളള ശുദ്ധീകരണ ശാലയാണ് എംഇഎസ് കോളേജിനടുത്ത് നിർമിച്ചിട്ടുളളത്. ഇവിടെ കൂടിയ അളവിൽ വൈദ്യുതിയും ഉറപ്പായിട്ടുണ്ട്.
കനകപ്പലത്ത് കഴിഞ്ഞയിടെ കമ്മീഷൻ ചെയ്ത 110 കെ വെ സബ് സ്റ്റേഷനിൽ നിന്നാണ് ആവശ്യമായ വൈദ്യുതിയത്രയും ശുദ്ധീകരണ ശാലയിലേക്കെത്തിക്കുന്നത്. ശുദ്ധീകരണത്തിന് ശേഷം വിവിധ സ്ഥ ലങ്ങളിലെ ഒരു ഡസനോളം സംഭരണികളിലേക്കാണ് വെളളമെത്തി ക്കുക. എന്നാൽ തീർത്ഥാടനകാലത്തിന് ശേഷമാണ് എരുമേലി ടൗൺ ഒഴികെയുളള സ്ഥലങ്ങളിൽ ജലവിതരണം ആരംഭിക്കാനാവുകയെ ന്ന് അഥോറിറ്റി പറയുന്നു.
ടൗൺ കൂടാതെ വിവിധ സ്ഥലങ്ങളിലായി ഒരു ഡസനോളം സംഭര ണികളിലാണ് വെളളമെത്തിക്കേണ്ടത്. ഇതിന് പുറമെ കൊല്ലമുള പ ദ്ധതിക്കും മുണ്ടക്കയം പദ്ധതിക്കും ഈ പദ്ധതിയിലൂടെയാണ് വെള ളമെത്തിക്കാൻ തീരുമാനിച്ചിട്ടുളളത്. പദ്ധതിയുടെ നിർമാണ പ്രവർ ത്തനങ്ങളിൽ ഇനി പൊതുടാപ്പുകളിലേക്കുളള പൈപ്പുകൾ സ്ഥാപി ക്കൽ കൂടി പൂർത്തിയാകാനുണ്ടെങ്കിലും എരുമേലി ടൗണിൽ വിത രണത്തിന് നിലവിലുളള ടാപ്പുകൾ ഉപയോഗിക്കാനും ഒപ്പം സിന്ത റ്റിക് ടാങ്കുകളിലൂടെ വിതരണം ചെയ്യാനുമാണ് തീരുമാനിച്ചിരിക്കു ന്നത്. 2013 ലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.