നദിയിൽ വെളളപ്പൊക്കത്തിലടിഞ്ഞ മൃതദേഹം കണ്ട് സിഐ തൊപ്പിയൂരി മാറി നി ന്നില്ല ..കയറിൽ തൂങ്ങിയിറങ്ങി കരയ്ക്കടുപ്പിച്ചു.
എരുമേലി : മണിമലയാറിലെ പഴയിടം പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്ന മാലി ന്യങ്ങൾ വകഞ്ഞുമാറ്റി കരകവിയുന്ന മലവെളളത്തിൽ നിന്നും അജ്ഞാത മൃതദേഹം കരയിലെത്തിക്കാൻ കയറിൽ തൂങ്ങിയിറങ്ങുന്ന ആളെ നാട്ടുകാർ നോക്കിനിന്നത് അഭി മാനത്തോടെ. മണിമല സിഐ റ്റി.ഡി സുനിൽകുമാറാണ് കയറിൽ തൂങ്ങിയിറങ്ങി പോലിസുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ അജ്ഞാത മൃതദേഹം കര യ്ക്കടുപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെതുടർന്ന് മണിമലയാർ നിറഞ്ഞൊഴുകുമ്പോ ഴാണ് പഴയിടം പാലത്തിനടിയിൽ പുരുഷൻറ്റെ മൃതദേഹം അടിഞ്ഞത്. പോലിസെ ത്തിയെങ്കിലും കരകവിഞ്ഞൊഴുകുന്ന വെളളപ്പൊക്കത്തിലിറങ്ങുന്നത് വെല്ലുവിളിയാ യി. ഇതറിഞ്ഞെത്തിയ സിഐ റ്റി ഡി സുനിൽകുമാർ അഗ്നിശമനസേനയെത്തുന്നത് കാത്തുനിൽക്കാതെ മണിമല എസ്ഐ വിനോദ്, എരുമേലി എസ്ഐ ജർലിൻ വി സ്കറിയ എന്നിവരെയും കൂട്ടി ഒപ്പമുണ്ടായിരുന്ന പോലിസുകാരുമായി നദിയിലിറ ങ്ങുകയായിരുന്നു.

നാട്ടുകാർ നൽകിയ വടംകയറിൽ സാഹസികമായി പോലിസുകാരുമായി തൂങ്ങിയിറ ങ്ങിയ സിഐ യെ സഹായിക്കാൻ നാട്ടുകാരും ചേർന്നതോടെ മൃതദേഹം കരയ്ക്കടു പ്പിക്കാൻ അധികസമയം വേണ്ടി വന്നില്ല. മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കരുതുന്ന 40 വയസ് തോന്നിപ്പിക്കുന്ന മൃതദേഹത്തിൻറ്റെ ഇൻക്വസ്റ്റ് നടപടികളും പിന്നെ വേഗത്തി ലായി. നീന്തലറിയാവുന്ന സിഐ യെ കിട്ടിയത് അഭിമാനമായെന്ന് നാട്ടുകാർ പറ ഞ്ഞു. എരുമേലി എ എസ് ഐ വിദ്യാധരൻ, സിവിൽ പോലിസ് ഓഫിസർമാരായ അഭിലാഷ്, പ്ലൂട്ടോ എനിവരും സഹായവുമായി പങ്കാളികളായി.