കാഞ്ഞിരപ്പള്ളി : എരുമേലി എം.ഇ.എസ് കോളജിന് എം.ജി സര്‍വ്വകലാശാലയുടെ എന്‍.എസ്.എസ് പുരസ്‌കാരം ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എരുമേലി എം.ഇ.എസ് കോളജ് കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തി വരുന്ന സാമൂഹ്യ സേവന പദ്ധതികള്‍ വിലയിരുത്തിയാണ് പുസ്‌കാരം. സര്‍വ്വകലാശാലയുടെ കീഴിലുള്ള 205 കോളജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നാണ് എം.ഇ.എസ് കോളജ് അടക്കം എട്ടു കോളജുകളെ തെരഞ്ഞെടുത്തത്.

pressകോളജ് പ്രിന്‍സിപ്പല്‍ എം. മാഹീന് മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡും പ്രോഗ്രാം ഓഫീസര്‍ വി.ജി ഹരീഷ്‌കുമാര്‍, വോളന്റിയര്‍ ലിന്‍സാ മാത്തുക്കുട്ടി വര്‍ഗീസ് എന്നിവര്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുസ്‌കാരങ്ങളും ലഭിച്ചു. എരുമേലിയില്‍ മാലിന്യങ്ങള്‍ നിറഞ്ഞിരൂന്ന പ്രദേശത്ത് എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിച്ച വഴിയോര ഇക്കോ പാര്‍ക്ക്, മുക്കട പ്ലാച്ചേരി പാതയോരത്തെ ഉറവ സംരക്ഷണ പദ്ധതി, എരുമേലി മതമൈത്രി ശുചിത്വ സംഗമം, കളക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തടയണ,രക്തദാനം, തൊഴില്‍ ശേഷി വികസന ഫഌഷ് മോബ്, ക്ഷയ രോഗ നിര്‍മ്മര്‍ജ്ജന പരിപാടി തുടങ്ങിയ കഴിഞ്ഞ വര്‍ഷം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രദ്ധേയമായ പരിപാടികളായിരുന്നു.

mesപമ്പാ  ശബരിമല ശുചീകരണവും അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ചുക്കുവെള്ള വിതരണവും അയ്യപ്പ ഭക്തര്‍ക്ക് ചുക്കുവെള്ള വിതരണവും കോളജിലെ എന്‍.#െസ്.എസ് വിദ്യാര്‍ത്ഥികള്‍ മുടങ്ങാതെ നടത്തി വരുന്നു. കോളജില്‍ നിര്‍മ്മിക്കുന്ന മണ്‍സൂണ്‍ കുടകള്‍ ഇന്ന് ചെറുകിട വ്യവസായ സംരംഭമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. പമ്പാനദിയുടെ തീര പ്രദേശങ്ങല്‍ മുളകള്‍ വെച്ച് പിടിപ്പിച്ച് മണ്ണൊലിപ്പ് തടയുന്നതിനുള്ള പദ്ധതി പമ്പക്കൊരു മുളംതൊട്ടില്‍ എന്ന പേരില്‍ പമ്പാ നദി സംരക്ഷണ ജൈവ സാങ്കേതിക വിദ്യ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശനിയാഴ്ച ആരംഭിക്കും.

മണ്ണിന്റെ ഉപരിതലത്തിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറക്കുവാനും ഇതുവഴി നദീ തീരത്തെ മണ്ണിനെ ബലപ്പെടുത്തുവാനും ഇതിലൂടെ സാധിക്കും. ഭൗമ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള   ഉച്ചകോടിയും യൂണിറ്റ് ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുണ്ട്.  വാര്‍ത്താ സമ്മേളനത്തില്‍ കോളജ് ചെയര്‍മാന്‍ പി.പി അബ്ദുല്‍കെരീം, വി.ജി ഹരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.