എരുമേലി : ഖുർആൻ മനഃപാഠമാക്കി പഠനം പൂർത്തിയാക്കിയ 25 ബിരുദധാരികളെ സമ്മാനിച്ചുകൊണ്ട് എരുമേലിയിലെ ജാമിഅഃ ദാറുൽ ഫത്ഹ് ഖുർആൻ കോളേജ് അഞ്ചാം വർഷത്തിലേക്ക്. വാർഷിക ആഘോഷത്തിൻറ്റെ ഭാഗമായി വിവിധ ജീവകാ രുണ്യ പ്രവർത്തനങ്ങൾക്കും ആതുര സേവന പദ്ധതികൾക്കും തുടക്കമാവുകയാണ്. വാർഷികാഘോഷത്തോടൊപ്പംഇസ്ലാമിക പ്രഭാഷണ സദസും നാളെ നടക്കും.
പ്രൈമറിതലം മുതൽ ബിരുദതലം വരെ സൗജന്യമായ പഠനവും താമസ സൗകര്യവും ഭക്ഷണവും നൽകി നിർധന കുടുംബങ്ങളിലേതുൾപ്പടെ ഇസ്ലാമിക പഠനം ആഗ്രഹി ക്കുന്ന വിദ്യാർത്ഥികളെ മികച്ച അധ്യയനവും ഇവിടെ നൽകി വരുന്നു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിൻറ്റെ കീഴിൽ മൂന്ന് വർഷമായി ദാറുൽ ഫത്ഹ് ബോയ്സ് ഹോം പ്രവർത്തിക്കുന്നുണ്ട്.
ഉദാരമതികളുടെ സഹായത്താൽ മികച്ച സേവനത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിലവിൽ 60 വിദ്യാർത്ഥികളാണ് പഠനത്തിനുളളത്. നാളെ രാവിലെ പത്തിന് ജാമിഅ ദാറുൽ ഫത്ഹ് ട്രസ്റ്റ് ചെയർമാൻ കെ എസ് മുഹമ്മദ് ഇസ്മായിൽ മൗലവി അൽ ഖാസിമി പതാക ഉയർത്തൽ നിർവഹിക്കും. വൈകിട്ട് 3.30 ന് പി സി ജോർജ് എംഎൽഎ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് അംഗം അഡ്വ.പി എച്ച് ഷാജഹാൻ അധ്യക്ഷനായിരിക്കും. ജീവകാരുണ്യ ആതുര സേവന പദ്ധതികളുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാറും അവാർഡ് ദാനം എരുമേലി എസ് ഐ മനോജും നിർവഹിക്കും. എറണാകുളം പടമുഗൾ ജുംഅ മസ്ജിദ് ചീഫ് ഇമാം വി എച്ച് അലിയാർ മൗലവി മുഖ്യ പ്രഭാഷണം നടത്തും.
വൈകിട്ട് അഞ്ചിന് സനദ് ദാന സമ്മേളനം തിരുവനന്തപുരം വലിയ ഖാസി അബുൽ ബുഷ്റാ കെ എം മുഹമ്മദ് മൗലവി അൽ ബാഖവി ഉത്ഘാടനം ചെയ്യും. സ്ഥാന വസ്ത്ര വിതരണം ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ്റ് കെ എംമുഹമ്മദ് ഈസാ മൗലവി നിർവഹിക്കും. സനദ് ദാനവും സനദ് ദാന പ്രസംഗവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡൻറ്റ് വി എം മൂസാ മൗലവി നിർവഹിക്കും.
എരുമേലി നൈനാർ ജുംഅ മസ്ജിദ് ചീഫ് ഇമാം ആയി 60 വർഷം പൂർത്തിയാക്കിയ ഹാജി റ്റി എസ് അബ്ദുൽ കരിം മൗലവിയെ ആദരിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈ സ് പ്രസിഡൻറ്റ് ഹാജി പി എച്ച് അബ്ദുൽ സലാം ആമുഖ പ്രസംഗം നടത്തും. ട്രസ്റ്റ് ചെയർമാൻ കെ എസ് മുഹമ്മദ് ഇസ്മായിൽ മൗലവി അൽ ഖാസിമി അധ്യക്ഷനാ യിരിക്കും. സംസ്ഥാനത്തെ പ്രമുഖരായ മത പണ്ഡിതൻമാരും ഇമാമുമാരും ചടങ്ങിൽ പങ്കെടുക്കും. രാത്രി 8.30 ന് ചങ്ങനാശേരി പഴയപളളി ചീഫ് ഇമാം ഹാഫിസ് സിറാജുദ്ദീൻ മൗലവി അൽ ഖാസിമി ഇസ്ലാമിക വിജ്ഞാന സദസിൽ പ്രഭാഷണം നടത്തും.