എരുമേലിയിൽ സ്വകാര്യ ബസിന് നേരെ ഗുണ്ടാ ആക്രമണം : ചില്ലുകൾ അടിച്ചുതകർ ത്തു.
എരുമേലിയിൽ സ്വകാര്യബസിന് നേരെ ഗുണ്ടാ ആക്രമണം. ബസിൻറ്റെ മുൻവശത്തെ യും പുറകിലെയും ഗ്ലാസ് ചില്ലുകൾ അടിച്ചുതകർത്തു. ബസിന് നേരെ കല്ലേറ് നടത്തു കയും ചെയ്തു. ശനിയാഴ്ച പുലർച്ചെയോടെ എയ്ഞ്ചൽവാലിയിലാണ് സംഭവം. പ ത്തനംതിട്ട-എയ്ഞ്ചൽവാലി റൂട്ടിലോടുന്ന ‘സാൻസിയ’ബസിന് നേരെയാണ് ആക്രമണ മുണ്ടായത്. ഈ സമയം ബസിൽ ജീവനക്കാരാരും ഇല്ലായിരുന്നു. രാവിലെ സർവീസ് പുറപ്പെടാനായി ജീവനക്കാരെത്തിയപ്പോഴാണ് ചില്ലുകൾ അടിച്ചുതകർത്തത് കണ്ടത്.
 എറിയാനുപയോഗിച്ച കല്ലുകൾ ബസിനുളളിൽ നിന്നും കണ്ടെത്തി. വാഹനത്തിലെ ത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന മറ്റൊരു ബസിലെ ജീവനക്കാരാണ് അക്രമണത്തിന് പിന്നിലെന്ന് പറയുന്നു. സംഭവം സംബന്ധിച്ച് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തെ തുടർന്ന് ബസ് സർവീസ് നടത്തിയില്ല.