എരുമേലി : ശബരിമല തീർത്ഥാടന കേന്ദ്രമെന്ന പ്രാധാന്യം മുൻനി ർത്തി എരുമേലിക്ക് സ്ഥിരം അഗ്നിശമനസേന യൂണിറ്റ് അനുവദിച്ചി ട്ട് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞു. എന്നാൽ ഇതുവരെ സ്ഥലം ഏറ്റെടുത്ത് കൈമാറാൻ പഞ്ചായത്തിന് കഴിയാത്തത് മൂലം ഫയലി ലുറങ്ങുകയാണ് നാടിൻറ്റെ സ്വന്തം ഫയർ സ്റ്റേഷൻ. ഇത്തവണയും തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി 28ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും ഇതേ ദിവസം ദേവസ്വം മന്തിയുടെ സാന്നിധ്യ ത്തിൽ നടന്ന യോഗത്തിൽ ഫയർ സ്റ്റേഷന് മൂന്ന് മാസത്തിനകം സ്ഥലമെടുത്ത് നൽകുമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയിരുന്നു. മൂന്ന് മാസം കഴിഞ്ഞതും കൂടാതെ ഒരു വർഷവും പിന്നിട്ട് അടുത്ത തീർത്ഥാടന കാലമെത്തിയിട്ടും നടപടികളൊന്നുമുണ്ടായില്ല. ഇനി 28 ന് നടക്കുന്ന യോഗത്തിലും ഒരു പക്ഷെ പഴയതുപോലെ വീണ്ടും ഉറപ്പ് മാത്രം ഉണ്ടായേക്കാം. എരുമേലിയിൽ എന്തെങ്കിലും അത്യാ ഹിതം സംഭവിച്ചാൽ അഗ്നിശമന സേന എത്തുമ്പോഴേക്കും എല്ലാം കഴിയുന്ന സ്ഥിതിയാണ്.
കാഞ്ഞിരപ്പളളി, റാന്നി എന്നിവിടങ്ങളിൽ നിന്നു വേണം അഗ്നിശമ നസേന എത്താൻ. ഗതാഗതകുരുക്കുകൾ മറികടന്ന് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും ഒന്നുകിൽ എല്ലാം കത്തിച്ചാമ്പലായിട്ടുണ്ടാകും. അല്ലെങ്കിൽ ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചിട്ടുണ്ടാകും. പമ്പ, മണിമല, അഴുത നദികളിൽ ഒഴുക്കിൽ പെട്ട് ഒട്ടേറെ ജീവൻ പൊലിഞ്ഞിട്ടു ണ്ട്. മുങ്ങിത്താഴ്ന്നവരെ രക്ഷിക്കാനാകാതെ വരുമ്പോൾ തിരച്ചിൽ നടത്താനും മൃതദേഹം കണ്ടെത്താനും അഗ്നിശമന സേനയെത്തണം.
ശബരിമല തീർത്ഥാടന സീസണുകളിൽ ഇതര സംസ്ഥാനങ്ങളിൽ നി ന്നെത്തുന്ന ഭക്തർ ഒഴുക്കിൽ പെട്ട് മരിക്കുന്നതും തീർത്ഥാടക വാഹ നങ്ങൾക്ക് തീപിടുത്തമുണ്ടാകുന്നതും വർധിച്ചതോടെയാണ് സ്ഥിരം യൂണിറ്റ് എരുമേലിക്ക് അനുവദിക്കപ്പെട്ടത്. യൂണിറ്റിലേക്ക് 35 ഓളം തസ്തികകളും അത്യാധുനിക വാഹനങ്ങളും അനുവദിച്ച താണ്. ഒരു ഘട്ടത്തിൽ ഉദ്ഘാടനം വരെയെത്തിയതാണ് കാര്യ ങ്ങൾ. എന്നാൽ സ്ഥലവും കെട്ടിടവും ഇല്ലാതെ യൂണിറ്റ് ആരംഭി ക്കില്ലായെന്ന് അഗ്നിശമന സേനാ വിഭാഗം അധികൃതർ അറിയിക്കു കയായിരുന്നു.
സ്ഥലം വാങ്ങാൻ ഇതുവരെ ബജറ്റുകളിൽ തുക വകയിരുത്തിയി ട്ടില്ല. ഏതെങ്കിലും പുറമ്പോക്ക് സ്ഥലം കിട്ടുമോയെന്നാണ് ഇപ്പോൾ പഞ്ചായത്ത് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഒഴക്കനാട് ഓരുങ്കൽ കടവിൽ വർഷങ്ങളായി കേസിൽ കുരുങ്ങിയ പുറമ്പോക്ക് വിട്ടുകി ട്ടിയാൽ ഫയർ സ്റ്റേഷന് നൽകാനാണ് നീക്കം. തീർത്ഥാടന സീസണു കളിൽ സേവനത്തിനായി ദേവസ്വം നിർമിച്ചുനൽകുന്ന ഷെഡിലാണ് താൽകാലികമായി ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.