എരുമേലി : എരുമേലിയിൽ പോലീസ് സ്റ്റേഷന്റെ സമീപത്തു റോഡിലൂ ടെ പോകുമ്പോൾ ആരും അറിയാതെ നോക്കിപോകുന്ന ഒരു തട്ടുകടയു ണ്ട്.  കട ചെറുതാണെന്ന പോലെ പേരും ചെറുതാണ്. പക്ഷെ പേരാണ് ഈ കടയ്ക്കു പേരുണ്ടാക്കിയത്. ആളുകളുടെ ശ്രദ്ധയാകർഷിച്ചുകൊ ണ്ടിരിക്കുന്നതും കടയുടെ പേരിലെ പ്രത്യേകതയിലാണ്.

പേരിടാനാകട്ടെ കടയുടമ മറ്റന്നൂർക്കര സ്വദേശി സന്തോഷിനു ഒട്ടും ആ ലോചിക്കേണ്ടിവന്നില്ല. എല്ലാവരും ഭാവന വിടർത്തിയും തല പുകച്ചും സെലക്ട് ചെയ്തു പേരുകളിടുന്ന ഇക്കാലത്തു സന്തോഷ് തന്റെ കടക്ക് പേരിട്ടത് ഇങ്ങനെ… “സന്തോഷിന്റെ തട്ടുകട “. ഈ പേര് കണ്ടു കയറു ന്നവർക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. കാരണം  സന്തോഷിന്റെ വക സ്പെഷ്യൽ ഐറ്റവും ഉച്ചയൂണിനൊപ്പം നൽകുന്നുണ്ട്.

മറ്റൊന്നുമല്ല ഉഗ്രൻ മസാലക്കൂട്ടിൽ മുക്കിയെടുത്ത മീൻ പൊരിച്ചതാണ് ആ സ്പെഷ്യൽ.  പുട്ടും പയർ പുഴുക്കും പപ്പടം പൊളളിച്ചതുമുൾപ്പടെ നാടൻ ഭക്ഷണരീതിയും വില തുച്ഛം ഗുണം മെച്ചമെന്ന സന്തോഷിന്റെ തിയറിയും പേരിലെ എളിമത്വവും ഈ കടയെ ശ്രദ്ധേയമാക്കുന്നു. ഭാര്യയും മക്കളുമാണ് കടയിൽ സന്തോഷിൻറ്റെ സഹായികൾ.