എരുമേലി : ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കണമെന്ന് എരുമേലിയിൽ നടന്ന തിർത്ഥാടന മുന്നൊരുക്ക യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ വിവിധ വകുപ്പുകളി ലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ശുചിത്വപൂർണമായ തീർത്ഥാടന കാലമാണ് സ ർക്കാർ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മന്ത്രി ഈ ലക്ഷ്യം നടപ്പിലാക്കാനാണ് വകു പ്പുകൾ ശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കി.
ഇതിനാവശ്യമായ നടപടികൾ കർശനമായി നടപ്പിലാക്കണമെന്ന് മന്ത്രി നിർദേശി ച്ചു. ചരിത്രത്തിലില്ലാത്ത വിധമാണ് ഈ സർക്കാർ ശബരിമല വികസന പ്രവർത്തന ങ്ങൾക്ക് ഫണ്ട് നൽകിയിരിക്കുന്നത്. 304 കോടി രൂപ നൽകി. മറ്റൊരു സർക്കാരും ഇത്രയും തുക നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇനിയും ഫണ്ട് നൽകാൻ സർ ക്കാർ ഒരുക്കമാണ്. എന്നാൽ അനുവദിച്ച ഫണ്ട് വിനിയോഗിക്കാനാകുന്നില്ല. ശബ രിമലയുടെ പവിത്രത നഷ്ടപ്പെടുത്താത്ത വികസനങ്ങളാണ് ഫണ്ടിലൂടെ നടപ്പിലാ ക്കാനാവുക.
അത് എല്ലാവരും ഉൾക്കൊളളണം. എരുമേലിയിൽ പേട്ടതുളളലിന് സിന്ദൂരപ്പൊടി കൾ അനിവാര്യമാണ്. പൊടികളുടെ സാംപിൾ ലാബിൽ പരിശോധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് മന്ത്രി നിർദേശിച്ചു. ഹാനികരമായ പൊ ടികൾ പാടില്ല. ഇവയാണ് നിരോധിക്കേണ്ടത്. പ്രകൃതിദത്ത പൊടികൾ വ്യാപകമാ ക്കണം. പ്ലാസ്റ്റിക് ഒഴിവാക്കണം. തോടുകൾ ശുദ്ധീകരിക്കണം. തിളപ്പിച്ചാറിയ വെളളം, ചുക്ക് വെളളം എന്നിവയാണ് തീർത്ഥാടകർക്ക് നൽകേണ്ടത്.
കുപ്പെവെളളം ഉപേക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. പിസി ജോർജ് എംഎൽഎ, കളക്ടർ.ഡോ. ബി എസ് തിരുമേനി. എസ് പി മുഹമ്മദ് റെഫീഖ്, തുടങ്ങിയവർ പങ്കെടുത്തു.