എരുമേലി : ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം. എട്ടിന് ഉച്ചക്ക് ഒന്നിന് മഹാ പ്രസാദമൂട്ടോടെ യജ്ഞം സമാപിക്കും.  ഇന്ന് വൈകിട്ട് അഞ്ചിന് ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പ്രയാർ ഗോപാല കൃഷ്ണൻ ഭദ്രദീപം പ്രകാശിക്കുന്നതോടെയാണ് യജ്ഞത്തിന് തുടക്കമാകുക.
ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്കട്ടറി ഭാർഗവ റാം, സത് സ്വരൂപാനന്ദ സരസ്വതി സ്വാമി, കെ സുശിൽ കുമാർ തുടങ്ങിയവർ പ്രസംഗിക്കും. ഭാഗവത ഗായക രത്നം കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ചെമ്മങ്ങാട്ട് ഹരി ഭട്ടതിരി, കിഴക്കേടം മുരളീധരൻ നമ്പൂതിരി എന്നിവർ സഹ കാർമികത്വം വഹിക്കും.
യജ്ഞ വേദിയിൽ അഞ്ചിന് ഉച്ചക്ക് 12.30 ന് പത്ത് വയസിൽ താഴെയുളള കുട്ടികൾക്ക് പ്രത്യേക വഴിപാട് ആയി ഉണ്ണിയൂട്ട് നടക്കും.വൈകിട്ട് അഞ്ചിന് ഗജേന്ദ്രമോക്ഷമായി താമരപ്പൂവ് സമർപ്പണം. തുടർന്ന് തൊട്ടിലാട്ട്. ആറിന് ഉച്ചക്ക് 12.30ന് രുഗ്മിണി സ്വയംവരം. തുടർന്ന് സ്വയംവര ഘോഷയാത്രയും സ്വയംവര സദ്യയും. സമാപന ദിവസമായ എട്ടിന് രാവിലെ 11ന് അവഭൃഥസ്നാനഘോഷയാത്രക്ക് ശേഷം മഹാപ്രസാദം ഊട്ട്.