എരുമേലി: എരുമേലിയിലും സമീപ പ്രദേശങ്ങളിലും പളളികളിൽ ബലി പെരുന്നാൾ നമസ്കാരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി. രാവിലെ എട്ടു മണിയോടെ നമസ്കാരത്തിനു ഒരുക്കങ്ങൾ ആരംഭിക്കും. ടൗൺ നൈനാർ ജുംഅ മസ്ജിദിൽ ചീഫ് ഇമാം ഹാജി റ്റി എസ് അബ്ദുൽ കരീം മൗലവി നമസ്കാരത്തിന് നേതൃത്വം നൽകും. സ്ത്രീകൾക്ക് നമസ്കാരത്തിന് സൗകര്യമൊ രുക്കിയിട്ടുണ്ട്. ചെറുവളളി എസ്റ്റേറ്റിലെ ഹിദായത്തുൽ ഇസ്ലാം ജുംഅ മസ്ജിദിൽ നമസ്കാരത്തിന് പനമറ്റം ഹസ്സൻ മൗലവി നേതൃത്വം നൽകും.എരുമേലി ടൗണിൽ ഹിറാ മസ്ജിദിലും ആമക്കുന്ന് ബദരിയ മസ്ജിദിലും യഥാക്രമം ഇമാമുമാരായ അഷറഫ് മൗലവി ഈരാറ്റുപേട്ട, അബ്ദുൽ കരീം മൗലവി എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകും. മണിപ്പുഴ നൂർ ജുംഅ മസ്ജിദിൽ ഇമാം മുഹ മ്മദ് ബഷീർ മൗലവി നമസ്കാരത്തിന് നേതൃത്വം നൽകു. ചരള മുനവ്വിറുൽ ഇസ്ലാം ജുംഅ മസ്ജിദിൽ ഇമാം ഇൽയാസ് മൗലവിയും പ്രപ്പോസ് ആനക്കല്ല് സുബ്ലുസലാം ജുംഅ മസ്ജിദിൽ ഇമാം സാബിർ മൗലവി അൽ ബദരിയും നമസ്കാരത്തിന് നേതൃ ത്വം നൽകും. കരിങ്കല്ലുമുഴി ഹിദായത്തുൽ ഇസ്ലാം ജുംഅ മസ്ജിദിൽ ഇമാം അബ്ദുൽ സമദ് മൗലവിയും ശ്രീനിപുരം മിസ്ബാഹുൽ ഹുദാ ജുംഅ മസ്ജിദിൽ എം എച്ച് മുഹമ്മദ് ത്വാഹാ മൗലവിയും നേതൃത്വം നൽകും.
മുക്കട ഹിദായത്തുൽ ഇസ്ലാം മസ്ജിദിൽ ഇമാം റെജി ഇസ്മായിൽ മൗലവിയും ഇരുമ്പൂന്നിക്കര മുഹയ്യിദ്ദീൻ ജുംഅ മസ്ജിദിൽ മുജീബ് മൗലവിയും മുട്ടപ്പളളി ഹിദായത്തുൽ ഇസ്ലാം ജുംഅ മസ്ജിദിൽ ഇമാം നെജീബ് ഹസൻ ബാഖവിയും നമസ്കാരത്തിന് നേതൃത്വം നൽകും. ചാത്തൻതറ തബ് ലീഗുൽ ഇസ്ലാം ജും അ മസ്ജിദിലും വെച്ചൂച്ചിറ മുനവ്വിറുൽ ഇസ്ലാം ജുംഅ മസ്ജിദിലും യഥാക്രമം ഇമാമുമാരായ അബ്ദുൽ സലാം മൗലവി അൽ ഖാസിമി, സബീർ ബാഖവി എന്നിവരാണ് നമസ്കാരത്തിന് നേതൃത്വം നൽകുക.