എരുമേലി: മേഖലയിലെങ്ങും പനി ബാധിച്ച് മരണം സംഭവിച്ചിട്ടില്ലന്ന് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും റിപ്പോർട്ട് ന ൽകി. കഴിഞ്ഞ ഞായർ ദിവസം ആശുപത്രിയിൽ രണ്ട് രോഗികൾ പ നി മൂലം മരിച്ചെന്ന വാർത്തകളെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും ആവശ്യപ്പെട്ടതോടെയാണ് മരിച്ചവരുടെ രോഗവിവരങ്ങൾ സഹിതം  റിപ്പോർട്ട് സമർപ്പിച്ചത്.
ഒരാൾ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സക്കെത്തിയതിന് ശേഷം മരു ന്ന് വാങ്ങാൻ നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചതെന്നും മറ്റൊരാ ൾ അമിത രക്ത സമ്മർദ്ദം മൂലം വീട്ടിൽ വെച്ച് മരണപ്പെടുകയും മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിൽ ബന്ധുക്കൾ എത്തിക്കുകയായിരുന്നെ ന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരാരും പനി ബാധിച്ചല്ല മരിച്ചതെന്നാ ണ് റിപ്പോർട്ട്.