എരുമേലി : കരിങ്കല്ലുമുഴി മലങ്കര കത്തോലിക്ക പളളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തിയതിനൊപ്പം കുരിശടിയിലെ കാണിക്കവഞ്ചി കുത്തിയിളക്കി മോഷ ണശ്രമം. ഒരു കിലോമീറ്ററകലെ നെടുങ്കാവ് വയലിൽ രണ്ട് വീടുകളിൽ മോഷണശ്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. വീടുകളിൽ കതക് കുത്തിതുറക്കാൻ ശ്രമിക്കുന്നത് മനസിലാക്കിയ വീട്ടുകാർ കളളൻമാരെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ട് ബൈക്കുകളിലായി പാഞ്ഞ നാലംഗ സംഘ മോഷ്ടാക്കളുടെ പിന്നാലെ നാട്ടുകാർ വാഹ നത്തിൽ മുക്കട വരെ പിന്തുടർന്നതിനിടെ കളളൻമാർ രക്ഷപെട്ടു.
കരിങ്കല്ലുമുഴി പാല ത്തിന് സമീപത്തുളള കുരിശടിയിലാണ് കാണിക്കവഞ്ചി കുത്തി യിളക്കി തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചത്. കുത്തിയിളക്കിയെങ്കിലും തുറക്കാ ൻ കഴിയാതെ കളളൻമാർ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കാണിക്കവഞ്ചിയി ലെ പണം അപഹരിക്കാനായില്ല. അതേസമയം പളളിയുടെ മുൻഭാഗത്തെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തിയ നിലയിലാണ്. രണ്ടുമാസത്തെ തുകയായ ഏകദേശം മൂവായിരത്തോളം രൂപ അപഹരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ഇടവക വൈദി കൻ ഫാ.മാത്യു അറിയിച്ചതനുസരിച്ച് എരുമേലി പോലിസ് എത്തി തെളിവെടുപ്പിനായി പരിശോധനകൾ നടത്തി. നെടുങ്കാവുവയലിൽ കെഎസ്ഇബി ജീവനക്കാരൻ ചാലുങ്കൽ സജീവൻ, ബാറ്ററി സർവീസിംഗ് കടയുടമ പുത്തൻപുര യ്ക്കൽ ഭാസി എന്നിവരുടെ വീടുകളിലാണ് അടുക്കള കതകുകൾ കുത്തിതുറക്കാൻ കളളൻമാർ ശ്രമം നടത്തിയത്. വീട്ടുകാർ ഉണർന്നതോടെ കളളൻമാർ ഓടിമറഞ്ഞു.
വീട്ടുകാർ തിരച്ചിലാരംഭിച്ച് നാട്ടുകാരെത്തിതുടങ്ങിയതോടെ കളളൻമാർ വന്ന ബൈക്കുകളിൽ കയറി രക്ഷപെടുകയായിരുന്നു. കരിമ്പിൻതോട് വനപാത വഴി മുക്കടയിലെത്തിയപ്പോൾ നാട്ടുകാരെ വെട്ടിച്ച് തസ്കര സംഘം രക്ഷപെടുകയാ യിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചു.