എരുമേലി : ടൗണും പേട്ടക്കവലയും ബസ് സ്റ്റാൻറ്റും ക്ഷേത്രവും മസ്ജി ദും ബാങ്കുകളുമെല്ലാം ഇനി പോലിസിൻറ്റെ ക്യാമറകണ്ണുകളുടെ വലയ ത്തിലേക്ക്. അടുത്ത മാസം ഒന്ന് മുതൽ സ്ഥിരം ക്യാമറാനിരീക്ഷണം ആ രംഭിക്കാനാണ് തീരുമാനം. സ്റ്റേഷനിലിരുന്ന് ദൃശ്യങ്ങൾ തത്സമയം നിരീ ക്ഷിക്കാനും ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാനുമായി നടപടികൾ ആരംഭി ച്ചു.
നിലവിൽ കാഞ്ഞിരപ്പളളി , പൊൻകുന്നം സ്റ്റേഷനുകളിൽ ക്യാമറാ നിരീ ക്ഷണം ഉണ്ടെങ്കിലും എരുമേലിയിൽ കൂടുതൽ വിപുലമായി നടത്താനാ ണ് തീരുമാനം. എരുമേലി സ്റ്റേഷനിൽ ഇത് സംബന്ധിച്ച് വ്യാപാരി സം ഘടനാ ഭാരവാഹികൾ, ധനകാര്യ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്താണ് തീരുമാനമെടുത്തതെന്ന് മണിമല സിഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു.
ക്യാമറകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമുളള തുക വ്യാപാരി കളും ബാങ്ക് പ്രതിനിധികളും ചേർന്ന് നൽകാമെന്ന് യോഗത്തിൽ അറി യിച്ചു. ശബരിമല സീസൺ കാലത്താണ് എരുമേലിയിൽ സിസി ടിവി വഴി ക്യാമറാ നിരീക്ഷണമുളളത്. ഇനി മുതൽ ഇത് സ്ഥിരം സംവിധാന മാവുകയാണ്.SCOLERS
കുറ്റകൃത്യങ്ങൾ ഉടൻ തന്നെ പിടികൂടാനും സുരക്ഷാ പ്രാധാന്യവും മുൻ നിർത്തി കൂടതൽ സ്പോട്ടുകൾ ക്യാമറ നിരീക്ഷണ ത്തിലാക്കുന്നതിന് അടുത്ത തീർത്ഥാടനകാലത്തിന് മുൻപ് നടപടികളാ കുമെന്ന് പോലിസ് പറഞ്ഞു. നിലവിൽ ചില സ്ഥാപനങ്ങളിൽ സ്വകാര്യമായി ക്യാമറ നിരീ കാഷണമുണ്ട്. ഇതെല്ലാം പോലിസുമായി ബന്ധിപ്പിക്കാനും ആലോചന യുണ്ട്.