എരുമേലി : സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ എൽ സരിത എരുമേ ലിയിലെത്തി ആരോഗ്യ വകുപ്പിൻറ്റെ ശബരിമല സീസൺ ക്രമീകരണങ്ങൾ വിലയിരു ത്തി. രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമാണ് ഡയറക്ടർ മടങ്ങിയത്. കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയുടെയും മുണ്ടക്കയത്തെ താലൂക്ക് ആശുപത്രിയിലെയും ക്രമീകരണങ്ങൾ യോഗത്തിൽ വിശദീകരിക്കപ്പെട്ടു. ഇത്തവണ ഈ ആശുപത്രികളിലും എരുമേലിയിലും പാമ്പിൻ വിഷ ചികിത്സക്ക് ക്രമീകരണങ്ങ ളായെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
സീസണിൽ ഡോക്ടർമാരെയും അധിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്ന് ഡയറ ക്ടർ അറിയിച്ചു. എരുമേലിയിലും കാഞ്ഞിരപ്പളളിയിലും ഇൻറ്റൻസീവ് കെയർ യൂണിറ്റുകൾ ശബരിമല സീസണിലേക്ക് മാത്രമായി പ്രവർത്തിപ്പിക്കും. ഇതിനാവശ്യ മായ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ആംബുലൻസുകളും അനുവദിച്ചിട്ടുണ്ട് . മരു ന്നുകളുടെ വിതരണം പൂർത്തിയാകാറായി. സർക്കാരിനെയും വകുപ്പിനെയും മോശ പ്പെടുത്തുന്ന ഒന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. ഭക്ഷ്യ വിഷബാധ യും പകർച്ച വ്യാധിയും ഉണ്ടാകാതിരിക്കാൻ ജാഗരൂകരായിരിക്കണം.
അനധികൃതമായ ശൗചാലയങ്ങളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നത് ആരോഗ്യ വകുപ്പിൻറ്റെ അനുമതിയോടെയായിരിക്കരുത്. തെറ്റാണെന്ന് ബോധ്യമായാൽ വകുപ്പി ൻറ്റെ പരിശോധന നടത്തി നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യണം. ഇക്കാര്യത്തിൽ വീഴ്ചയോ താമസമോ പാടില്ല. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആരോഗ്യ വകുപ്പിൻറ്റെ അനുമതിയുണ്ടായിരുന്നെന്ന് ബോധ്യമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്കെതിരെ കർശന നടപടിയെടുക്കും. ഏറ്റവും കൂടുതൽ സാമൂഹ്യ പ്രതിബദ്ധത ആരോഗ്യ വകുപ്പാണ് പ്രകടിപ്പിക്കേണ്ടതെന്ന് ഡയറക്ടർ പറഞ്ഞു.
ശുചീകരണം നടത്തുന്നതിന് വിശുദ്ധി സേനയെ കാര്യക്ഷമമായി വിനിയോഗിക്കണം. തോടും പുഴയും നദിയും കിണറുകളും മാലിന്യവാഹിനികളാകരുത്. മാലിന്യങ്ങളി ടുന്നത് എത്ര ഉന്നതരായാലും നടപടികൾ സ്വീകരിച്ചിരിക്കണം. സൗകര്യങ്ങൾ പരിമിത മാണെന്ന് പറഞ്ഞ് ചുമതലകൾ പാലിക്കാതിരുന്നാൽ ഈ വകുപ്പിൽ പിന്നെ ജോലി ചെയ്യാമെന്ന് കരുതേണ്ടെന്ന് ഡയറക്ടർ മുന്നറിയിപ്പ് നൽകി. സർക്കാർ അനുവദിച്ച സംവിധാനങ്ങൾ വളരെ ഉത്തരവാദിത്വമേറിയവയാണ്.ചില സൗകര്യങ്ങൾ ഒരു പക്ഷെ കുറവായിരിക്കും. അതിലുപരിയാണ് അധികാരവും പ്രതിബദ്ധതയും. ഒരു കാരണവശാലും ആർക്കും ചികിത്സ കിട്ടാതിരിക്കരുത്.
നൽകുന്നത് ഏറ്റവും മെച്ചപ്പെട്ട സേവനമാക്കി മാറ്റണം.ഒപ്പം മാതൃകയായിരിക്കണമെ ന്നും ഡയറക്ടർ പറഞ്ഞു. വകുപ്പിൻറ്റെ സംസ്ഥാന അഡീഷണൽ ഡയറക്ടർ ഡോ.വി നോദ് പട്ടേരി, വകുപ്പ് മന്ത്രിയുടെ സെക്കട്ടറി വിനോദ്; ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ്, അസി.ഡയറക്ടർ ഡോ.അനിൽ, സംസ്ഥാന മാസ് മീഡിയ ഓഫിസർ അനിൽ കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ, എരുമേലി മെഡിക്കൽ ഓഫിസർ സീന, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം വി ജോയി, ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.