നാടൻ തോക്കുമായി ആനക്കൊമ്പുകൾ വിൽക്കാൻ വന്ന ബിഎംഎസ് നേതാവ് അറ സ്റ്റിൽ: കൂടെയുളള ആള്‍ കത്തി വീശി രക്ഷപെട്ടു : അഞ്ച് പേര്‍ ഒളിവില്‍

കണമല : അഞ്ച് ലക്ഷം രൂപ കച്ചവടം ഉറപ്പിച്ച് രണ്ട് ആനക്കൊമ്പുകൾ വിൽക്കാൻ ഓട്ടോ ഡ്രൈവറായ ബിഎംഎസ് നേതാവും സംഘവും എത്തിയത് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിലെ റെയിഞ്ച് ഓഫിസറുടെ അടുക്കൽ. മറഞ്ഞിരുന്ന വനപാലക സംഘം  ഓടിയെത്തിയപ്പോൾ വിൽപന സംഘത്തിലെ പ്രധാനി കൈവശമുണ്ടായിരുന്ന കഠാരി ഉദ്യോഗസ്ഥർക്ക് നേരെ വീശി ഓടിരക്ഷപെട്ടതിനിടെ ബിഎംഎസ് നേതാവിനെ വനപാ ലക സംഘം പിടികൂടി. സംഘത്തിലെ മറ്റ് അഞ്ച് പേർക്കായി തിരച്ചിലാരംഭിച്ചു.

എരുമേലിയില്‍ വലിയമ്പല ത്തിന് സമീപം ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ആന ക്കൊമ്പ് വില്‍പന സംഘം വ നപാലകരുടെ വലയിലായത്.മുക്കൂട്ടുതറ ടൗണിലെ ഓ ട്ടോ ഡ്രൈവറും ബിഎംഎസ് യൂണിറ്റ് കണ്‍വീനറുമായ ആശപ്പന്‍ എന്ന് വിളിക്കപ്പെടു ന്ന മഹേഷ് ആണ് അറസ്റ്റിലാ യത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തോക്ക് നിര്‍മാതാവ് ഇടകടത്തി സ്വദേശി മടുക്ക ക്കാലായില്‍ രാജന്‍ ആണ് പിച്ചാത്തി കാട്ടി ഓടി രക്ഷപെട്ട ത്.സംഘത്തിലെ മറ്റുളളവ രില്‍ ഓട്ടോ ഡ്രൈവറുടെ സുഹൃത്തും വാഹന കച്ചവടക്കാ രനുമായ മുട്ടപ്പളളി പുതുപ്പറമ്പില്‍ സാല്‍വിന്‍ (35), ചാത്തന്‍തറ സ്വദേശി പാറക്കൂട്ട ത്തില്‍ മോഹനന്‍, ശബരിമല വനത്തില്‍ കഴിയുന്ന ആദിവാസി യുവാവ് എന്നിവരാ ണ് ഒളിവിലായത്. ഗവി വനമേഘലയില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണെന്ന് പ റഞ്ഞ് വനത്തിലെ ആദിവാസി യുവാവാണ് സംഘത്തിന് കൊമ്പുകള്‍ വില്‍പനക്കായി തന്നതെന്ന് അറസ്റ്റിലായ പ്രതി വനപാലകരോട് പറഞ്ഞു. കൊമ്പുകള്‍ക്ക് പത്ത് കിലോ ഗ്രാം ഭാരമുണ്ട്.20 വയസ് പ്രായമുളള ആനയുടേതാണ് കൊമ്പുകളെന്ന് സംഘത്തിനെ നാടകീയമായി കുടുക്കിയ പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജീഷ് പറഞ്ഞു.കത്തി കാട്ടി ഓടി രക്ഷ പെട്ട രാജന്റ്റെ വീട്ടില്‍ നിന്നാണ് കൊമ്പുകളും തോക്കും കണ്ടെടുത്തത്. വില്‍പനക്കു ളള ഇടനിലക്കാരായിരുന്നു സംഘത്തിലെ മറ്റുളളവര്‍. മുമ്പ് തോക്ക് നിര്‍മാണ കേസി ല്‍ പിടിയിലായിട്ടുളള ആളാണ് രാജന്‍. മുക്കൂട്ടുതറയിലെ ചില പ്രമുഖര്‍ക്ക് സംഘവു മായി അടുത്ത ബന്ധമുളളതിനാല്‍ ഇവരുടെ ഇടപാടുകളും അന്വേഷിച്ചുവരികയാണ. കൊമ്പുകള്‍ നല്‍കിയ ആദിവാസിയെ പിടികൂടാന്‍ വനത്തില്‍ പ്രത്യേക സംഘം തിര ച്ചിലാരംഭിച്ചിട്ടുണ്ട്.മറ്റ് പ്രതികള്‍ മുക്കൂട്ടുതറ കെഒറ്റി റോഡ്, മുട്ടപ്പളളി,ചാത്തന്‍തറ ഭാഗങ്ങളില്‍ ഒളിവി ല്‍ കഴിയുന്നതായാണ് സൂചന. പ്രതികളെ ഒരു മാസമായി വനനാലക സംഘം നിരീ ക്ഷിച്ചുവരികയായിരുന്നു. തേക്കടി ഫ്‌ലയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ജ്യോതിഷി ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നിരീക്ഷണം.കൊമ്പുകള്‍ക്ക് അഡ്വാന്‍ സ് തുക നല്‍കാനെന്ന വ്യജേനെ റേഞ്ച് ഓഫിസര്‍ ജ്യോതിഷിന്റ്റെ നേതൃത്വത്തില്‍ ഫ്‌ല യിംഗ് സ്‌ക്വാഡിലെ അംഗങ്ങള്‍ മഫ്തിയില്‍ എരുമേലിയിലെത്തിയാണ് പ്രതിയെ പി ടികൂടിയത്. അനില്‍, കെ ബി രാജേഷ്, കെ അനില്‍കുമാര്‍, സനീഷ്, എന്‍ ശ്രീകുമാര്‍, ജി മഹേഷ്, കെ പി ലജികുമാര്‍ എന്നിവരുള്‍പ്പെട്ട വനപാലക സംഘമാണ് അന്വേഷ ണം നടത്തിയത്.