report:abdul muthalib

എരുമേലി : ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന ആരോപണമുയര്‍ത്തി എരുമേ ലിയിലെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നിപ്പ്. ഇത് മുതലാക്കി പരമാവധി പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ മറ്റ് യുവജന സംഘടനകള്‍ രംഗത്ത്. ലോക്കല്‍ സമ്മേളനങ്ങളായതോ ടെ സിപിഎമ്മും സിപിഐ യും ജനകീയാടിത്തറ വിപുലമാക്കികൊണ്ടിരിക്കുകയാ ണ്. കൂടാതെ ബിജെപി യില്‍ പ്രവര്‍ത്തകരെ വര്‍ധിപ്പിക്കാന്‍ വിവിധ തലങ്ങളില്‍ പ്രചാരണവും തുടങ്ങി. പി സി ജോര്‍ജ് എംഎല്‍എ നേതൃത്വം നല്‍കുന്ന ജനപക്ഷം പാര്‍ട്ടിയും സജീവമായതോടെ യൂത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്കിലേക്കെത്തി യിരിക്കുകയാണ്.

ജനപക്ഷം പാര്‍ട്ടിയില്‍ ചേരാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു പറ്റം പ്രവര്‍ത്തകര്‍ ഒരു ങ്ങുന്നെന്നാണ് സൂചന. ഡിവൈഎഫ്‌ഐ യില്‍ നിന്നും യൂത്ത് കോണ്‍ഗ്രസിലെത്തിയ വരാണ് ജനപക്ഷത്ത് ചേരാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്കട്ടറിയുള്‍പ്പടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ജനപക്ഷത്ത് ചേര്‍ന്നു. ഇതോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഉടനെ ജനപക്ഷത്ത് ചേരുമെന്നും സൂചന.

പഞ്ചായത്ത് ഭരണം യുഡിഎഫി ലായിരുന്നപ്പോള്‍ ഭരണത്തിനെതിരെ വരെ പ്രതി കരിച്ച് ശ്രദ്ധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് അടുത്തയിടെയായി നിര്‍ജീവമായെന്നാണ് ആരോപണം. ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് നേതൃത്വം സജീവമായാല്‍ കൊഴിഞ്ഞു പോക്ക് തടയുക മാത്രമല്ല കൂടുതല്‍ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസിലെത്തിക്കാനും കഴിയുമെന്നാണ് ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ പറയുന്നത്.