എരുമേലി : സംസ്ഥാന സര്‍ക്കാരിന്റ്റെ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പദ്ധ തിയുടെ സെമിനാര്‍ കഴിഞ്ഞ ദിവസം എരുമേലിയില്‍ നടക്കുമ്പോഴും മാലിന്യ സംസ്‌ കരണത്തിന് ഒരു മാര്‍ഗവുംകാണാന്‍ പഞ്ചായത്തിനായില്ല. ആകെയുളള സംസ്‌കരണ പ്ലാന്റ്റ് തകര്‍ന്ന് നിലംപതിച്ചിട്ട് ഒരു വര്‍ഷത്തോളമാകുന്നു. ഈ പ്ലാന്റ്റ് പുതുക്കി നിര്‍ മിക്കാന്‍ 15 ലക്ഷം ചെലവിടുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ, പഴയതുപോലെ ചിരട്ടകള്‍ കത്തിച്ച് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതി തുടരാനാണ് തീരുമാനം. ഇത് അശാസ്ത്രീയമായതിനാല്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കില്ലെന്നാണ് ജില്ലാ തല ആസൂ ത്രണ സമിതി അറിയിച്ചിട്ടുളളത്. 
ചിരട്ടകള്‍ക്ക് പകരം പാചകവാതകം ഉപയോഗിക്കുന്ന പക്ഷം അനുമതി ലഭിക്കും. എ ന്നാല്‍ പഴയതും തകര്‍ന്ന് വീണതുമായ പ്ലാന്റ്റ് പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ പാചക വാതകം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അപകടമുണ്ടാകാന്‍ സാദ്ധ്യതയേറെയാ ണ്. അതുകൊണ്ട് ചിരട്ടകള്‍ അല്ലാതെ മറ്റൊരു ഇന്ധനവും ഉപയോഗിക്കാനാവില്ലന്നാ ണ് വിലയിരുത്തല്‍. ശബരിമല തീര്‍ത്ഥാടനകാലത്തിന് ഇനി മൂന്ന് മാസമാണുളളത്. മാലിന്യങ്ങള്‍ ദിവസവും ടണ്‍ കണക്കിലെത്തുന്നത് തീര്‍ത്ഥാടന കാലത്താണ്. ഈ സാഹചര്യം പരിഗണിച്ച് പ്ലാന്റ്റ് പുതുക്കിനിര്‍മിക്കാനുളള പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്. എന്നാല്‍ നിലവിലുളള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയാലാണ് അനുമതി നല്‍കാനാവുക. ഇതിനായി തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്നും ഇളവനുവദിച്ച് പ്രത്യേക ഉത്തരവ് എരുമേലിക്ക് ലഭിച്ചാല്‍ സാധ്യമാകും. 
20 വര്‍ഷം മുമ്പാണ് കൊടിത്തോട്ടം റോഡരികില്‍ പ്ലാന്റ്റ് നിര്‍മിച്ചത്. 25 ലക്ഷം ചെല വിട്ട് നിര്‍മിച്ച പ്ലാന്റ്റില്‍ ഇരുമ്പ് തട്ടിന് മുകളില്‍ ഖരമാലിന്യങ്ങളിട്ടതിന് ശേഷം തട്ടിന ടിയിലെ ചിരട്ടകള്‍ കത്തിച്ച് മാലിന്യങ്ങള്‍ ചാരമാക്കി മാറ്റുന്നതാണ് സംസ്‌കരണ പ്രക്രിയ. എന്നാല്‍ വേര്‍തിരിക്കാതെ എല്ലായിനം മാലിന്യങ്ങളും ഒന്നിച്ച് ശേഖരിച്ചെ ത്തിക്കുന്നതിനാല്‍ സംസ്‌കരണം പരാജയമാണ്. മാലിന്യങ്ങള്‍ കത്തിത്തീരാതെ അവശേഷിക്കും. മാത്രവുമല്ല ലോഡുകണക്കിന് ചിരട്ടകള്‍ വേണ്ടിവരുന്നതുള്‍പ്പടെ വന്‍തോതിലാണ് പണം ചെലവിടേണ്ടത്. ഇത് അധിക ബാധ്യതയാണെങ്കിലും മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ തുടരുമ്പോഴാണ് പ്ലാന്റ്റ് തകര്‍ന്ന് വീണത്. ശാസ്ത്രീയ സംസ്‌കരണ പ്രക്രിയ സ്വീകരിക്കുന്നതിന് ആധുനിക ഇന്‍സിനേറ്റര്‍ സ്ഥാപിക്കണം. 
സര്‍ക്കാര്‍ ഫണ്ട് ലഭിച്ചാലല്ലാതെ ഇത് സാധ്യമാവുകയില്ല. കമുകിന്‍കുഴിയില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് സംസ്‌കരണയൂണിറ്റുളളത് മൂന്ന് ഷെഡുകള്‍ മാത്രമാണ്. സംസ്‌കര ണത്തിന് മാര്‍ഗം സ്വീകരിച്ചിട്ടില്ലാത്ത ഇവിടെ മാലിന്യമിടാന്‍ പ്രദേശവാസികള്‍ അനുവദിക്കാത്തതിനാല്‍ തകര്‍ന്ന പ്ലാന്റ്റിന് സമീപം റോഡരികിലിട്ട് മാലിന്യങ്ങള്‍ കത്തിക്കുകയാണ് പഞ്ചായത്തധികൃതര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍ പഞ്ചായത്തിലുടനീളം മാലിന്യങ്ങള്‍ ശേഖരിക്കാനാകാതെ ദിവസങ്ങളോളം കുന്നുകൂടി കിടക്കുന്ന കാഴ്ച പതിവായിരിക്കുകയാണ്.
പ്ലാന്റ്റ് നന്നാക്കാതെ നന്നാക്കിയെന്ന് കാട്ടി തട്ടിയത് ഒന്നര ലക്ഷം

എരുമേലി : 25 ലക്ഷം ചെലവിട്ട് നിര്‍മിച്ച എരുമേലി കൊടിത്തോട്ടം റോഡിലെ മാലി ന്യസംസ്‌കരണ പ്ലാന്റ്റ് പലപ്പോഴായി നന്നാക്കിയ ഇനത്തില്‍ പഞ്ചായത്തിന് ചെലവാ യത് ഇതിന്റ്റെ നാലിരട്ടി തുക. കഴിഞ്ഞയിടെ പ്ലാന്റ്റ് തകരുന്നതിന് മുമ്പും അറ്റകുറ്റപ്പ ണികള്‍ നടത്തിയെന്നാണ് രേഖകള്‍. എന്നാല്‍ പണികളൊന്നും നടത്താതെയാണ് തുക മാറിയെടുത്തതെന്ന് കണ്ടെത്തിയ ഓഡിറ്റ് സംഘം ഈ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈ ടാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഒന്നര ലക്ഷത്തോളം രൂപയാണ് അറ്റകുറ്റ പണികളുടെ പേരില്‍ മാറിയെടുത്തത്.