കുടിയന്‍മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത.എരുമേലിയില്‍ ഉണ്ടായിരുന്ന ഏക വി ദേശ മദ്യശാല ഒരു പാതിരാത്രിയില്‍ നാടുകടന്നതോടെ മാസങ്ങളോളം മദ്യസ്‌നേഹി കള്‍ അനുഭവിച്ച പ്രയാസവും ക്ലേശവുമൊക്കെ ദാ തീരാന്‍ പോവുകയാണ്. മദ്യം വാ ങ്ങാന്‍ ഇനി മുണ്ടക്കയത്തിനും മണിമലക്കും അഞ്ചലിപ്പക്കും പൊന്‍കുന്നത്തിനുമൊ ന്നും പോകേണ്ടതില്ല. കണ്‍സ്യൂമര്‍ഫെഡിന്റ്റെ മദ്യശാല തുടങ്ങുകയാണ് എരുമേലിക്ക ടുത്ത് കൊരട്ടിയില്‍. പാരവെപ്പ് ഭയന്ന് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടി ല്ലെങ്കിലും മദ്യശാലക്കെതിരെ പരാതികളുമെത്തി തുടങ്ങിയിട്ടുണ്ട്.

പൊന്‍കുന്നത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മദ്യശാലയാണ് അട്ടിക്കല്‍ ഭാഗത്തേക്ക് മാറ്റിയപ്പോള്‍ വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് എരുമേലിയിലെ കൊരട്ടിയിലേക്ക് സ്ഥാപിക്കാനൊരുങ്ങുന്നത്. കൊരട്ടി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ വില്‍പന കേന്ദ്രത്തിലാണ് മദ്യവില്‍പനശാല പ്രവര്‍ത്തനമാരംഭിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യപ്പഭക്തര്‍ക്ക് പനമ്പ് മറയിട്ട കുഴി കക്കൂസുകള്‍ ഇവിടെയാണ് പഞ്ചായത്ത് നിര്‍മിച്ചു കൊടുത്തിരുന്നത്.

സ്വകാര്യ വ്യക്തി ഇവിടെ കെട്ടിടം നിര്‍മിച്ച് ഇപ്പോള്‍ ബഹുനില ഷോപ്പിംഗ് കോംപ്ല ക്‌സായി മാറി. പരാതികളൊക്കെ ഇല്ലാതായെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതൊ ക്കെ എന്തെങ്കിലുമാകട്ടെ മദ്യവില്‍പനശാല ഒന്നു വന്നാല്‍ മതിയെന്നാണ് മദ്യസ്‌നേ ഹികളുടെ ആഗ്രഹം. അതേസമയം പുറമ്പോക്ക് ഒന്ന് കുത്തിപ്പൊക്കി മദ്യശാലയെ ഓടിക്കാനുളള അണിയറ നീക്കങ്ങള്‍ കൊരട്ടിയില്‍ തന്നെ ചിലര്‍ മുഖേനെ പുരോഗമി ക്കുകയാണ്. പുറമ്പോക്ക് പ്രശ്‌നം ഉയര്‍ത്തുന്നതിനൊപ്പം ശബരിമലയുടെ ഗേറ്റ് വേ ആണ് കൊരട്ടിപ്പാലമെന്നും പാലത്തിന്റ്റെ ഇരു വശങ്ങളിലും തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന കമാനം ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റ്റെ കീഴെ മദ്യം വില്‍ക്കുന്നത് പുണ്യവും പാവനവുമായ തീര്‍ത്ഥാടനത്തെ അപമാനിക്കുന്നതാണെന്നും പറയുന്നു.

പാലത്തിനക്കരെ മുസ്ലിം പളളിയുണ്ടെന്നും തൊട്ടടുത്ത് മണിമലയാറിലെ കടവ് എരു മേലി  ക്ഷേത്രത്തിന്റ്റെ ആറാട്ട് കടവാണെന്നും പരാതിക്കാര്‍ പറയുന്നു. അതേസമയം മദ്യസ്‌നേഹികള്‍ ഈ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. മദ്യകച്ചവടം നിലച്ചതിന്റ്റെ പ രിണതഫലമാണ് അവര്‍ക്കും എക്‌സൈസിനും പോലിസിനും പറയാനുളളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ എരുമേലിയില്‍ കഞ്ചാവ് കേസുകള്‍ വര്‍ധിച്ചതും നിര വധി യുവാക്കള്‍ കഞ്ചാവിന്റ്റെ ഇരകളായതും മദ്യശാല ഇല്ലാതായതു മൂലമാണെന്ന് പറയുന്നു. ഈ വാദ പ്രതിവാദങ്ങളൊക്കെ കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പെ മദ്യ വില്‍പന കേന്ദ്രം ആരംഭിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍.

ഒരു ലക്ഷം രൂപയാണ് കെട്ടിടത്തിന് വാടകയായി നല്‍കാന്‍ ധാരണയായിരിക്കുന്നത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യം, പ്രത്യേക കൗണ്ടറുകള്‍ എന്നിവയുണ്ട്. തികച്ചും മാന്യവും ആധുനിക സൗകര്യങ്ങളുമുളള മദ്യവില്‍പന കേന്ദ്രമാണ് ആരംഭിക്കുക. എതിര്‍പ്പുകളെ മൈന്‍ഡ് ചെയ്യേണ്ടെന്ന് തന്നെയാണ് അധികൃതരുടെ നിലപാട്. പുറ മ്പോക്ക് വിവാദം വാസ്തവരഹിതമാണെന്നും സ്ഥലവും കെട്ടിടവും അനധികൃതമല്ലെ ന്നും കൃത്യമായ രേഖകളുണ്ടെന്നും ഒപ്പം നിയമപരിരക്ഷയുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.