എരുമേലിയില്‍ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് എത്തി : ഇന്‍സിന റേറ്ററും ജൈവ സംസ്‌കരണവും ഉടന്‍

എരുമേലി : ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ എരുമേലി യില്‍ മാലിന്യനിര്‍മാര്‍ജനത്തിനായി പ്ലാസ്റ്റിക് സംസ്‌കരണ മെഷീന്‍ എത്തി. ഇതിന് പിന്നാലെ ജൈവ സംസ്‌കരണ യൂണിറ്റും ഇന്‍സിന റേറ്ററും സ്ഥാപിക്കുന്നുണ്ട്. പ്ലാസ്റ്റിക് സംസ്‌കരണ മെഷീനിനും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന സംസ്‌കരണ യൂണിറ്റിനും പത്ത് ലക്ഷം വീതവും ഇന്‍സിനറേറ്ററിന് 36 ലക്ഷവും ഉള്‍പ്പടെ 56 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിടുന്നത്.

വൃത്തിയാക്കിയ പ്ലാസ്റ്റിക് പൊടിച്ചെടുക്കുന്ന ഷ്രെഡിംഗ് മെഷീന്‍ ആണ് എത്തിച്ചിരിക്കുന്നത്. പൊടിച്ചെടുത്ത ശേഷം റീ സൈക്ലിംഗി ന് വിധേയമാക്കി വീണ്ടും പ്ലാസ്റ്റിക് ഉല്‍പ്പന്നമാക്കാനാകും. കമുകി ന്‍കുഴിയിലെ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചിരിക്കുന്ന മെഷീന്‍ അടുത്ത ദിവസം വൈദ്യുതി കണക്ഷന്‍ ലഭ്യമാകുന്നതോടെ പ്രവര്‍ ത്തനം ആരംഭിക്കും. ഒപ്പം കമുകിന്‍കുഴിയിലെ മാലിന്യങ്ങള്‍ പൂര്‍ ണമായി നീക്കം ചെയ്ത് ശേഷം ഷെഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുമുണ്ട്. ഷെഡുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്നിരു ന്ന മാലിന്യങ്ങള്‍ ടെന്‍ഡര്‍ നല്‍കി നീക്കം ചെയ്തുകൊണ്ടിരിക്കു കയാണ്.നാല് ഷെഡുകളില്‍ മൂന്നെണ്ണത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്തി ട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയാണ് മെഷീന്‍ എത്തിച്ചത്. പ്രവര്‍ത്തന ത്തിന് ശുചിത്വമിഷനും നേതൃത്വം നല്‍കും. കൊടിത്തോട്ടം റോഡി ലെ പൊളിഞ്ഞു വീണ പ്ലാന്റ്റിലാണ് ഖരമാലിന്യ സംസ്‌കരണത്തി നായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുക. തകര്‍ന്നുവീണ പ്ലാന്റ്റിന്റ്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യാനുണ്ട്. ഇതിന് ശേഷം ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് സെക്കട്ടറി പി എ നൗഷാദ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഇടപെട്ടാണ് മാലിന്യ സംസ്‌കര ണത്തിന് വിപുലമായ പദ്ധതി ഒരുങ്ങിയിരിക്കുന്നത്.

പദ്ധതി വിജയമാക്കാന്‍ തരം തിരിച്ച് മാലിന്യങ്ങള്‍ ശേഖരിച്ച് സം സ്‌കരണ കേന്ദ്രങ്ങളിലെത്തിക്കണമെന്ന് കഴിഞ്ഞയിടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കളക്ടര്‍ ഡോ.ബി എസ് തിരുമേനി നിര്‍ദേ ശം നല്‍കിയിരുന്നു. ഇതിനായി ടൗണിലുടനീളം പ്രത്യേകമായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് നിര്‍ദേശി ച്ചിട്ടുണ്ട്. ഇത് രണ്ടും നടപ്പിലാവുകയും വേര്‍തിരിക്കപ്പെട്ട മാലിന്യ ങ്ങള്‍ സംസ്‌കരണ കേന്ദ്രങ്ങളിലെത്തുകയും ചെയ്താലാണ് പദ്ധതി വിജയകരമായി നടപ്പിലാക്കനാവുകയെന്ന് ശുചിത്വ മിഷന്‍ ജില്ലാ എഡിസി ജനറല്‍ ഫിലിപ്പ് ജോസഫ് പറഞ്ഞു.