സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റി ചിലര്‍ തട്ടിക്കൊണ്ട് പോയെന്ന് ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പോലീസ് പാഞ്ഞെത്തി.സംഭവം തെറ്റാണന്ന് ബോദ്ധ്യപ്പെട്ടിട്ടും നാട് തപ്പിക്കൊട്ടിരിക്കുകയായിരുന്നു പെണ്‍കുട്ടിയെ. തിങ്കളാഴ്ച രാ വിലെ പതിനൊന്ന് മണിയോടെയാണ് എരുമേലി ചരള റോഡിലെ ഗ്യാസ് ഗോഡൗണി ന് സമീപത്ത് വെച്ചാണ് തട്ടിക്കൊണ്ട് പോകല്‍ പ്രചരണത്തിന് തുടക്കം.

ബിരുധ വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ട് വന്ന ബന്ധു അല്‍പ്പനേരം വാഹനം നിര്‍ ത്തി സംസാരിക്കുക്കുന്നത് കണ്ട ചിലരാണ് തട്ടക്കൊണ്ട് പോകല്‍ കഥ പ്രചരിപ്പിച്ചതെ ന്ന് മണിമല സി.ഐ റ്റി.ഡി സുനില്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയേയും ബന്ധുക്കളെ യും പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചതാണന്നും സി.ഐ പറഞ്ഞു.

എന്നാല്‍ ഈ സമയത്തും തട്ടിക്കൊണ്ട് പോയ കഥ വിശ്വസിച്ച് മേഖലയിലെ പ്രദേശങ്ങ ളില്‍ തിരഞ്ഞ് നടക്കുകയായിരുന്നു നാട്ടുകാരില്‍ ചിലര്‍.