എരുമേലി : കൊരട്ടിയിൽ കഴിഞ്ഞയിടെ കൺസ്യൂമർഫെഡ് ആരംഭിച്ച മദ്യവിൽ പനശാല മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് എരുമേലിയിൽ നടന്ന ശബരി മല തീർത്ഥാടന മുന്നൊരുക്കയോഗത്തിൽ ആവശ്യമുയർന്നു. ബിജെപി നേതാവ് അനിയൻ എരുമേലിയാണ് ദേവസ്വം വകുപ്പ് മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമല തീർത്ഥാടകരെ വരവേൽക്കുന്ന ദേവസ്വം ബോർഡിൻറ്റെ കമാനത്തിന രികിലാണ് മദ്യശാല. ഇത് തീർത്ഥാടനത്തെ അവഹേളിക്കലാണ്. ആറാട്ട് നടത്തുന്ന മണിമലയാറിലെ കടവ് തൊട്ടടുത്താണുളളത്. സമീപത്ത് മുസ്ലിംപളളിയുണ്ട്.
കണ്ണിമല ബൈപാസ് റോഡ് സംഗമിക്കുന്നത് മദ്യശാലയുടെ മുമ്പിലുളള ജംഗ്ഷനി ലാണ്. ഇവിടെയാണ് കൊരട്ടി പാലവും. ഗതാഗത തിരക്കും അപകട സാധ്യതയും നിറഞ്ഞ ഇവിടെ മദ്യശാല കൂടി വന്നതോടെ തിരക്കേറിയിരിക്കുകയാണ്. ഇതോ ടൊപ്പം അപകട സാധ്യത ശക്തമായിരിക്കുന്നു. മദ്യശാല പ്രവർത്തിക്കുന്നത് ശബരി മല കവാടത്തിലായത് അവഹേളനമായി മാറുകയാണെന്ന് അനിയൻ എരുമേലി പറ ഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ മറുപടിയി ലറി യിച്ചു.