എരുമേലി : ആരോഗ്യവകുപ്പിന് ഉപലോകായുക്ത കോടതിയുടെ രൂക്ഷ വിമർശനം വീണ്ടും. ഇന്നലെ നടന്ന സിറ്റിംഗിലാണ് എരുമേലിയിലെ ആശുപത്രിയിൽ ഇൻറ്റൻസീ വ് കെയർ യൂണിറ്റ് പ്രവർത്തിപ്പിക്കാത്തതിനെതിരെ കോടതി നിശിത വിമർശനം നട ത്തിയത്. അടുത്ത മാസം 15 നകം യൂണിറ്റ് പ്രവർത്തിപ്പിക്കണമെന്നും അല്ലാത്ത പ ക്ഷം വകുപ്പ് ഡയറക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. പത്ത് വർഷം മുമ്പാണ് യൂണിറ്റ് ആരംഭിച്ചത്.
സ്ഥിരം യൂണിറ്റായിട്ടും ശബരിമല സീസണിലെ രണ്ട് മാസക്കാലത്ത് മാത്രമായിരുന്നു പ്രവർത്തനം. മനുഷ്യാവകാശ ജനകീയ സംഘടനാ ഭാരവാഹി എച്ച് അബ്ദുൽ അസീ സിൻറ്റെ ഹർജിയിൽ യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കണമെന്ന് ലോകായുക്ത കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കിയില്ലെന്നറിയിച്ച് അസീസ് ഉപലോകായു ക്തയിൽ നൽകിയ ഹർജിയെ തുടർന്ന് കഴിഞ്ഞ അഞ്ചിന് ആരോഗ്യ വകുപ്പ് ഡയറക്ട ർ യൂണിറ്റ് സന്ദർശിച്ചിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയ ഡയറക്ടർ യൂണി റ്റിൻറ്റെ മുഴുവൻ സമയ പ്രവർത്തനത്തിന് 19 തസ്തികകൾ സൃഷ്ടിക്കപ്പെട്ട് നിയമനം നടക്കണമെന്നും ഇതിനായി ഒരു മാസത്തെ സമയം വേണമെന്നുമാണ് ആവശ്യപ്പെട്ടത്.
ഇത് തളളിയ കോടതി വകുപ്പ് എന്തൊക്കെ നടപടികളാണ് ചെയ്യുന്നതെന്ന് ഓരോ ആഴ്ചയിലുമറിയിക്കണമെന്ന് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ സിറ്റിംഗിൽ വകുപ്പ് ഡയറക്ടറോട് അടുത്ത മാസം 15 നകം യൂണിറ്റ് പ്രവർത്തനമാരം ഭിക്കണമെന്ന് കോടതി നിർദേശിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളം തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്താതിരുന്നത് കടുത്ത അനാസ്ഥയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.